ചാമ്പ്യന്‍സ് ട്രോഫിക്കു ശേഷമുള്ള വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും അനില്‍ കുംബ്ലെ ടീം ഇന്ത്യയുടെ പരിശീലകനായി തുടരുമെന്ന്

ചാമ്പ്യന്‍സ് ട്രോഫിക്കു ശേഷമുള്ള വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും അനില്‍ കുംബ്ലെ ടീം ഇന്ത്യയുടെ പരിശീലകനായി തുടരുമെന്ന് സൂചന. ബിസിസിഐ ഇടക്കാല അധ്യക്ഷന്‍ വിനോദ് റായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വിന്‍ഡീസ് പര്യടനത്തില്‍ കുംബ്ലെ പരിശീലകനായി തുടരുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി 20യും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം.
പരിശീലകസ്ഥാനത്തു തുടരാന്‍ കുംബ്ലെയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ അദ്ദേഹം തന്നെയായിരിക്കും വിന്‍ഡീസ് പര്യടനത്തിലും ടീമിനെ പരിശീലിപ്പിക്കുകയെന്ന് വിനോദ് റായ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു.
ചാമ്പ്യന്‍സ് ട്രോഫി വരെയാണ് കുംബ്ലെയുടെ കാലാവധി നിശ്ചയിച്ചിരുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കുംബ്ലെ ഉടന്‍ സ്ഥാനമൊഴിയുമെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കുംബ്ലെയുമായി യാതൊരു ഭിന്നതയുമില്ലെന്നാണ് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കും മുമ്പ് കോഹ്ലി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

Post A Comment: