എന്‍ എച്ച് 47 നഷ്ടപരിഹാരം രണ്ടു ദിവസത്തിനകം നല്‍കുമെന്ന് ജില്ല കലക്ടര്‍
എന്‍ എച്ച് 47 നഷ്ടപരിഹാരം  രണ്ടു ദിവസത്തിനകം നല്‍കുമെന്ന് ജില്ല കലക്ടര്‍ എന്‍ എച്ച് 47 വടക്കുഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത വികസന പ്രവര്‍ത്തികളുടെയും കുതിരാന്‍ ടണ്‍ നിര്‍മ്മാണത്തിന്‍റെയും ഭാഗമായി പാറപൊട്ടിച്ചതു മൂലം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിന്‍റെ നഷ്ടപരിഹാരം രണ്ടു ദിവസത്തിനകം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ അറിയിച്ചു. കെ.രാജന്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന യോഗമാണ്  നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യാനുളള നടപടി വേഗത്തിലാക്കിയത്. തുക അക്കൗണ്ട് ട്രാന്‍സ്ഫര്‍ മുഖേന രണ്ടു ദിവസത്തിനകം നല്‍കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. 208 കേസുകളിലാണ് 30143883 കോടി രൂപ വിതരണം ചെയ്യുന്നത്.

Post A Comment: