ബി.ജെ.പി എല്ലാവരെയും സസ്യഭുക്കുകളാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ചിലരുടെ വാദം. ബി.ജെ.പിയുടെ തലവനായിരുന്ന ഞാന്‍ മാംസഭുക്കാണ്. ഇപ്പോഴും താന്‍ പാര്‍ട്ടി അധ്യക്ഷന്‍ തന്നെയാണെന്നും


കശാപ്പു നിയന്ത്രണവും, മാംസാഹാരവും രാജ്യത്ത് ഗൗരവമായ ചര്‍ച്ചയ്ക്ക് വഴിവെക്കുന്നതിനിടെയാണ് ബി ജെ പി നേതാവ് തന്നെ ഇതിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുന്നത്.


അറവു നിയന്ത്രണം രാജ്യത്ത് തുടരവെ താന്‍ ഒരു മാംസാഹാരിയാണെന്ന് തുറന്നു പറയുകയാണ്  കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വെങ്കയ്യ നായിഡു.

  • തലക്ക് വെളിവില്ലാത്ത ചിലര്‍ രാജ്യത്തുള്ളവരെയെല്ലാം സസ്യഭുക്കുകളാക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് പറഞ്ഞു പരത്തുന്നുണ്ട്. 

എന്നാല്‍ അവനവന്‍ തന്നെയാണ് എന്ത് കഴിക്കണമെന്നും എന്ത് കഴിക്കേണ്ടെന്നും തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.
ബി.ജെ.പി എല്ലാവരെയും സസ്യഭുക്കുകളാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ചിലരുടെ വാദം.
ബി.ജെ.പിയുടെ തലവനായിരുന്ന ഞാന്‍ മാംസഭുക്കാണ്. ഇപ്പോഴും താന്‍ പാര്‍ട്ടി അധ്യക്ഷന്‍ തന്നെയാണെന്നും
ഭക്ഷണത്തിന്‍റെ പേരില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


Post A Comment: