പാകിസ്താനില്‍ ഓയില്‍ ടാങ്കറിന് തീപിച്ച് 123 ലേറെ പേര്‍ വെന്തുമരിച്ചുപാകിസ്താനില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 123 ലേറെ മരണം; നിരവധി പേര്‍ക്ക് പരുക്ക്         ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ഓയില്‍ ടാങ്കറിന് തീപിച്ച് 123 ലേറെ പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പാക് മാധ്യമമായ ഡോണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്
എഴുപത്തിയഞ്ചോളം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബഹവാല്‍പൂര്‍ സിറ്റിയിലെ അഹമ്മദ്പൂര്‍ ഷര്‍ക്കിയ മേഖലയിലെ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. ടാങ്കര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് കത്തിയമരുകയായിരുന്നു
റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ടാങ്കറില്‍ നിന്നും സമീപവാസികള്‍ ഓയില്‍ ശേഖരിക്കുമ്പോഴാണ് തീപിടിച്ചത്. പരുക്കേറ്റവരെ ബഹവല്‍പൂര്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
സംഭവം നടന്ന ഉടന്‍ തന്നെ അഗ്നിശമന സേന സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് ഫയര്‍ യൂണിറ്റുകളാണ് സംഭവസ്ഥലത്തെത്തിയിരിക്കുന്നത്. തീ ഇപ്പോള്‍ നിയന്ത്രണവിധേയമായിട്ടുണ്ട് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആറു കാറുകള്‍ക്കും 12 മോട്ടോര്‍ സൈക്കിളുകളും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്.

Post A Comment: