പ്രാദേശികവികസന ഫണ്ടില്‍ നിന്നുംരണ്ടു ഘട്ടങ്ങളിലായിഎംപി അനുവദിച്ച 11.50ലക്ഷംരൂപയുപയോഗിച്ചാണ്റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.


വടക്കാഞ്ചേരി നഗരസഭയിലെ പുതുരുത്തിതിരുത്ത്റോഡിന്‍റെഉദ്ഘാടനം പി.കെ.ബിജു.എം.പി നിര്‍വഹിച്ചു. പ്രാദേശികവികസന ഫണ്ടില്‍ നിന്നുംരണ്ടു ഘട്ടങ്ങളിലായിഎംപി അനുവദിച്ച 11.50ലക്ഷംരൂപയുപയോഗിച്ചാണ്റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.  പുതുരുത്തിതിരുത്ത്റോഡ്ഗതാഗതയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെആവശ്യം ശ്രദ്ധയില്‍പ്പെട്ടതോടെ നിര്‍മ്മാണത്തിനാവശ്യമായതുക പ്രാദേശികവികസന ഫണ്ടില്‍ നിന്നുംഎം.പി അനുവദിക്കുകയായിരുന്നു. റോഡിന്‍റെകോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയായതോടെവെള്ളക്കെട്ട്ഒഴിവാക്കുന്നതിനും, ഗതാഗതയോഗ്യമാക്കുന്നതിനുംകഴിഞ്ഞിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭയില്‍ നേരത്തെ അനുവദിച്ച അക്വഡറ്റ് കനാല്‍പ്പാലംറോഡിന്‍റെ നവീകരണവുംഎം.പി ഫണ്ടുപയോഗിച്ച് പൂര്‍ത്തീകരിച്ചിട്ടുണ്ട്. പുതുരുത്തി അനന്ത നാരായണന്‍ സ്മാരകവായനശാല ഹാളിന്‍റെ നിര്‍മ്മാണം പ്രാദേശികവികസന ഫണ്ടുപയോഗിച്ച് നേരത്തെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മുണ്ടത്തിക്കോട് ഗ്രാമീണവായനശാല, ആര്യംപാടം ഇ.കെ.എന്‍ വായനശാലഎന്നിവയുടെകോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. വടക്കാഞ്ചേരി നഗരസഭ പരിധിയില്‍എം.പി ഫണ്ടുപയോഗിച്ച്ഇതുവരെഎട്ടുകുടിവെളള പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. മുന്ന്കുടിവെളള പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. വടക്കാഞ്ചേരി നഗരസഭ പരിധിയിലെ പൊതുവിദ്യാലയങ്ങളില്‍എം.പിസ്മാര്‍ട്ട് ക്ലാസ്റൂമുകള്‍ഒരുക്കുകയും, മറ്റുഅടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും, വാഹന സൗകര്യംഏര്‍പ്പെടുത്തുകയുംചെയ്തിട്ടുണ്ട്.

പുതുരുത്തിതിരുത്ത്റോഡിന്‍റെഉദ്ഘാടന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍.അനൂപ് കിഷോര്‍അദ്ധ്യക്ഷനായി. വടക്കാഞ്ചേരിബ്ലോക്ക്അസിസ്റ്റന്‍റ്എക്സിക്യൂട്ടീവ്എഞ്ചിനീയര്‍എം.കെ.സജീവ്റിപ്പോര്‍ട്ടവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്എസ്.ബസന്ത്ലാല്‍, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷരായ എന്‍.കെ.പ്രമോദ്കുമാര്‍, എം.ആര്‍.സോമനാരായണന്‍, വാര്‍ഡ്കൗണ്‍സിലര്‍ കെ.മണികണ്ഠന്‍, സഹകരണ ബാങ്ക് പ്രസിഡണ്ടുമാരായ എം.ആര്‍.ഷാജന്‍, ആനന്ദന്‍ മാസ്റ്റര്‍, പി.എം.ജോസ്മണിഎന്നിവര്‍സംസാരിച്ചു.

Post A Comment: