അടുത്ത 24 മണിക്കൂറിനുള്ളില്‍ ഏഴുമുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യും. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റടിക്കാന്‍തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ വരെ കനത്ത മഴയ്ക്കു സാധ്യത. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഏഴുമുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യും. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് ഇന്നു സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. നെടുമ്പാശ്ശേരി, ആലുവ, പെരുമ്പാവൂര്‍, പീരുമേട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്-ഒന്‍പത് സെ.മീ. കൊടുങ്ങല്ലൂര്‍ എട്ടു സെ.മീ മഴ പെയ്തു. പിറവം, കുഡുലു, ആര്യങ്കാവ് എന്നിവിടങ്ങളില്‍ ആറുസെ.മീറ്റര്‍ വീതവും, കൊച്ചി , മൂന്നാര്‍, ഇടുക്കി, തളിപ്പറമ്പ, പന്നിയൂര്‍, ഇരിക്കൂര്‍, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളില്‍ അഞ്ചുസെന്റിമീറ്ററും മഴ പെയ്തു.

Post A Comment: