ളിക്കുളം പുതുക്കുളങ്ങരയില്‍ യുവതിക്കും, വലപ്പാട് നാലു വയസുള്ള കുട്ടിക്കും, നാട്ടിക ചേര്‍ക്കരയില്‍ യുവാവിനും ഡെങ്കിപ്പനിതൃശ്ശൂര്‍: ജില്ലയില്‍ പനി ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേരുടെ മരണം ഡെങ്കിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പടവരാട്, കുരിയച്ചിറ, ചേലക്കര എന്നിവിടങ്ങളിലാണ് പനി മരണം റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കിപ്പനി ബാധിച്ച് പടവരാട് സ്വദേശി ചക്കാലമുറ്റം ജോസ് ഭാര്യ 52 വയസുള്ള വല്‍സ മരിച്ചത് തൃശൂര്‍ ജൂബിലിമിഷനില്‍ ചികില്‍സയിലായിരിക്കെയാണ്. കുരിയച്ചിറ സ്വദേശി തെങ്ങുംതോട്ടത്തില്‍ ബിജു ഭാര്യ 31 വയസുള്ള ബിനിതയും ഡെങ്കിപ്പനി ബാധിച്ച് ജൂബിലിമിഷന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. പനി ബാധിച്ച് മരിച്ച ചേലക്കര സ്വദേശി പങ്ങാരപ്പിള്ളി കല്ലിടമ്പില്‍ വീട്ടില്‍ നാരായണന്‍ മകള്‍ 40 വയസുള്ള സുജാത അമല ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. യുവതിയെ രണ്ട് ദിവസം മുമ്പാണ് പങ്ങാരപ്പിള്ളിയിലുള്ള ഇവരുടെ ബന്ധുവീട്ടിലേക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി പനി കൂടിയതിനെ തുടര്‍ന്ന് ചേലക്കരയിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മരിക്കുകയായിരുന്നു.    അതേസമയം തളിക്കുളം പുതുക്കുളങ്ങരയില്‍ യുവതിക്കും, വലപ്പാട് നാലു വയസുള്ള കുട്ടിക്കും, നാട്ടിക ചേര്‍ക്കരയില്‍ യുവാവിനും ഡെങ്കിപ്പനി. പുതുക്കുളങ്ങരയില്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവതിക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് യുവതി തൃത്തല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനിടെ പനി വീണ്ടും കൂടുതലായതോടെ രക്തം പരിശോധിച്ചപ്പോഴാണ് യുവതിക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ യുവതി തൃത്തല്ലൂര്‍ ആശുപത്രിയില്‍ വീണ്ടും ചികിത്സ തേടി. വലപ്പാട് സ്വദേശിനിയുടെ കുട്ടിക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. യുവതിക്ക് ഡെങ്കിപ്പനി ഭേദമായത്തിന് പിന്നാലെ കുട്ടിക്കും പനി ബാധിക്കുകയായിരുന്നു. ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. നാട്ടിക ചേര്‍ക്കരയില്‍ യുവാവിനും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്

Post A Comment: