ഗുരുവായൂരില്‍ നാളെ ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ല.ക്ഷേത്ര നടയിലെ വ്യാപാര സ്ഥാപനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


ഗുരുവായൂരില്‍ നാളെ ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ല.ക്ഷേത്ര നടയിലെ വ്യാപാര സ്ഥാപനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഗുരുവായൂര്‍: നഗരസഭയിലെ തൈക്കാട് പ്രദേശത്ത് സ്‌കൂളുകള്‍ക്കും ആരാധാനാലയങ്ങള്‍ക്കും സമീപം ജനവാസമേഖലയില്‍ ആരംഭിച്ചിരിക്കുന്ന ബീവറേജ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂര്‍ നഗരസഭ അതിര്‍ത്തിയില്‍  നാളെ ഹര്‍ത്താലാചരിക്കും
രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ ഹര്‍ത്താല്‍ നടത്തുവാന്‍ ജനകീയ സമരസമിതിയാണ് ആഹ്വാനം ചെയ്തിരിക്കുന്നത് .

ഗുരുവായൂര്‍ ക്ഷേത്ര നടയിലെ വ്യാപാര സ്ഥാപനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങള്‍ തടയില്ലെന്നുംഇവര്‍ പറഞ്ഞു. കഴിഞ്ഞ 14 ദിവസങ്ങളായി നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരത്തോട് എം.എല്‍എ മാരായ കെ.വി അബ്ദുള്‍കാദറും മുരളിപെരുന്നല്ലിയും സര്‍ക്കാരും കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. 

Post A Comment: