സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത് എന്നാല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നു സര്‍ക്കാര്‍ തിരുമാനം.


സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത് എന്നാല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നു  സര്‍ക്കാര്‍ തിരുമാനം.

കൊച്ചി:പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ധാരണയായി. എറണാകുളം ജില്ലയിലെ ജനപ്രതിനിധികളും സമരസമിതി നേതാക്കളുമായി  മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്.
പദ്ധതിസംബന്ധിച്ച്  പ്രദേശവാസികള്‍ ഉന്നയിച്ച ആശങ്കകള്‍ കണക്കിലെടുത്താണ്  താത്കാലികമായി നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത്. 
പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ചാണ് ഐഒസി ടെര്‍മിനല്‍ നിര്‍മാണം നടത്തുന്നതെന്ന സമരക്കാരുടെ ആരോപണവും ആശങ്കകളും പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. ഈ സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷം മാത്രമേ ഇനി നിര്‍മാണം സംബന്ധിച്ച തീരുമാനമെടുക്കൂ.
ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് സമരസമിതി നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉറപ്പ് നല്‍കിയ മുഖ്യ മന്ത്രി പദ്ധതി ഉപേക്ഷിക്കില്ലെന്നും വ്യക്തമാക്കി.
 

Post A Comment: