പുതുമയുടെ മണംമാറാത്ത കോടിയും, പുസ്ഥകവും, സ്ലേറ്റുമൊക്കെയായി കിണിങ്ങി കരഞ്ഞും, അമ്മയുടെ പുറകിലൊളിച്ചുമുള്ള ആ കാലം ആര്‍ക്കാണ് മറക്കാനാവുക.


ജൂണ്‍ 1. മലയാളിയുടെ മാത്രം സംക്കാരിക സമ്പന്നത.അഞ്ച് വയസ്സ് പിന്നിട്ട ഒരുകുട്ടിയും ഇന്ന് വീട്ടിലിരിക്കില്ല. വിദ്യയുടെ പുത്തന്‍ സൂര്യോദയത്തില്‍ ഭാഗമാകാന്‍ അവര്‍ എത്തിയിട്ടുണ്ടാകും. മധുരവും, കളിപാട്ടങ്ങളും, പു്തതനുടുപ്പും , ഒപ്പം ജീവിത്തിന്‍റെ പുത്തന്‍ മാറ്റത്തിലേക്ക് കൈപിടിക്കാന്‍ ഒത്തിരി കൂട്ടുകാരും. 

  • ലോകത്ത് ഇവിടെയെല്ലാതെ മറ്റെവിടെയുണ്ട് ഈ വിത്യസ്ഥത.

ഇത് ആഘോഷത്തിന്‍റെ ദിനമാണ്. 
കുട്ടികള്‍ക്ക് മാത്രമല്ല. മുതിര്‍ന്നവര്‍ക്കും.
പുതുമയുടെ മണംമാറാത്ത കോടിയും, പുസ്ഥകവും, സ്ലേറ്റുമൊക്കെയായി കിണിങ്ങി കരഞ്ഞും, അമ്മയുടെ പുറകിലൊളിച്ചുമുള്ള ആ കാലം ആര്‍ക്കാണ് മറക്കാനാവുക. 
അത് കൊണ്ട് തന്നെ ഡൂണ്‍ 1 ആഘോഷത്തിന്‍റെ ദിനമാണ്.
കുന്നംകുളത്തെ സ്വകാര്യ ബസ്സുടമ അസീസും, അന്‍സില്‍ എന്ന ബസ്സിലെ ജീവനക്കാരും ഇന്നാഘോഷിച്ചത് മറ്റൊരു തരത്തിലായിരുന്നു. പ്രവേശനോത്സവത്തിന്‍റെ പുതിയ നാളില്‍ തങ്ങളുടെ ബസ്സ് കണ്ടക്ടറില്ലാതെ യാത്ര ചെയ്തു. 
  • ഒന്നല്ല, ഒമ്പതു സര്‍വ്വീസുകള്‍.

കുന്നംകുളം-ചാവക്കാട്, പഴഞ്ഞി റൂട്ടിലോടുന്ന അന്‍സില്‍മുന്‍പിലും, പിന്നിലും വശത്തുമെല്ലാം ഫ്‌ലക്‌സ് വെച്ചു. ഇന്ന് യാത്ര സൗജന്യം.
ഇന്നത്തെ വിദ്യാര്‍ഥിയെന്നാല്‍ നാളെ നാടിന്റെ ഭാഗദേയം നിര്‍ണ്ണയിക്കേണ്ടവനാണ്. അവന് ഇന്ന് തന്നെ ഹൃദയെ തൊട്ട സ്യലൂട്ട്. അതായിരുന്നു അവരുടെ പക്ഷം.
ജൂണ്‍ 1 ന്റെ ആഘോഷം വിദ്യാര്‍ഥികള്‍ക്ക് മാത്രമായല്ല, നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും സന്തോഷത്തില്‍ പങ്കുണഅടെന്നതിനാല്‍ യാത്ര പൂര്‍ണ്ണമായും സൗന്യമാക്കി. വിദ്യാര്‍ഥികളും ബസ്സ് ജീവനക്കാരും തമ്മിലുള്ള സൗഹൃദത്തിന് ഊന്നല്‍ നല്‍കാന്‍ പുതിയൊരു കാരണം കൂടിയുണ്ടാകട്ടെയെന്നാണ് ഇവര്‍ പറയുന്നത്.

അതെ ഇത് പുതിയ തുടക്കമാകും, വിദ്യാര്‍ഥികളും ബസ്സ് ജീവനക്കാരും തമ്മിലുള്ള സൗഹൃദത്തിന് മാത്രമല്ല. മറ്റെല്ലാത്തിനും മീതെ ജൂണ്‍ 1 മലയാളത്തിന്റെ ആഘോഷ നാളാണെന്നോര്‍മ്മപെടു്തതാനും.

Post A Comment: