പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ കയറി കൂടിയ മൂര്‍ഖന്‍ പാമ്പ് വടക്കാഞ്ചേരി നഗരത്തെ രണ്ട് മണിക്കൂറോളം ഭീതിയിലാഴ്ത്തി.

പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ കയറി കൂടിയ മൂര്‍ഖന്‍ പാമ്പ് വടക്കാഞ്ചേരി നഗരത്തെ രണ്ട് മണിക്കൂറോളം ഭീതിയിലാഴ്ത്തി. 

വടക്കാഞ്ചേരി പഴയ റെയില്‍വേ ഗെയ്റ്റ് പരിസരത്താണ് സംഭവം. 
റോഡിനോട് തൊട്ട് നിര്‍ത്തിയിട്ടിരുന്ന ബൈക്കിലേക്ക് സമീപമുള്ള പൊന്തക്കാടില്‍ നിന്ന് ഇഴഞ്ഞെത്തിയ മുര്‍ഖന്‍ പാമ്പ് കയറി കൂടുകയായിരുന്നു. 
പാമ്പിനെ തുരത്താന്‍ പല വിദ്യകളും പയറ്റിയെങ്കിലും വിജയിച്ചില്ല. 
ഒടുവില്‍ സീറ്റും മറ്റ് ഭാഗങ്ങളും അഴിച്ച് മാറ്റിയാണ് പാമ്പിനെ പുറത്തെത്തിച്ചത് ഇതോടെയാണ് ജനങ്ങള്‍ക്ക് ആശ്വാസമായത്. സംഭവമറിഞ്ഞ് നിരവധി പേരാണ് പ്രദേശത്ത് തടിച്ച് കൂടിയത്.

Post A Comment: