പൊതുമരാമത്ത് വകുപ്പില്‍ അറിയിച്ചാല്‍ കലുങ്കിനടയിലെ മണ്ണ് നീക്കി തല്‍ക്കാലം വെള്ളക്കെട്ട് ഒഴിവാക്കും. ശക്തിയായി മഴ തുടര്‍ന്നാല്‍ വീണ്ടും വെള്ളം പൊങ്ങും.

വടക്കേക്കാട് പഞ്ചായത്തിലെ നായരങ്ങാടിയില്‍ പഞ്ചായത്ത് ഓഫീസിന് സമീപഭാഗങ്ങളില്‍ പത്തു വര്‍ഷത്തോളമായി തുടരുന്ന വെള്ളക്കെട്ടിന് ഇത്തവണയും പരിഹാരമായില്ല.


കച്ചവടക്കാരും യാത്രക്കാരും ദുരിതത്തില്‍. മഴപെയ്താല്‍ നായരങ്ങാടിയുടെ വടക്കുഭാഗത്ത് റോഡ് വെള്ളത്തിനടിയിലാകും. റോഡിന് ഇരുവശത്തും നേരത്തെയുണ്ടായിരുന്ന കാനകള്‍ ഇല്ലാതായതും കലുങ്കില്‍ മണ്ണും ഖരമാലിന്യങ്ങളുമടിഞ്ഞ് ഒഴുക്ക് തടസ്സപ്പട്ടതുമാണ് വെള്ളക്കെട്ടിന് ഇടയായത്. 
പൊതുമരാമത്ത് വകുപ്പില്‍ അറിയിച്ചാല്‍ കലുങ്കിനടയിലെ മണ്ണ് നീക്കി തല്‍ക്കാലം വെള്ളക്കെട്ട് ഒഴിവാക്കും. ശക്തിയായി മഴ തുടര്‍ന്നാല്‍ വീണ്ടും വെള്ളം പൊങ്ങും. ഇത്തവണ മഴക്കു മുമ്പെ തൊഴിലാളികളെ വിട്ട് കലുങ്കിനരികിലെ പുല്ലുചെത്തി വൃത്തിയാക്കുകയാണ് പൊതുമരാമത്ത് അധികൃതര്‍ ചെയ്തത്.  മമ്മിയൂര്‍-കുണ്ടുകടവ് സംസ്ഥാന പാത ഈയിടെ വിതി കൂട്ടി ടാര്‍ ചെയ്തെങ്കിലും കാലപ്പഴക്കമുള്ള കലുങ്ക് പുതുക്കിപ്പണിതില്ല. കലുങ്ക് ഉയര്‍ത്തുകയും കാനകള്‍ കീറി  സമീപത്തെ പെരും തോടുമായി ബന്ധിപ്പിക്കുകയും ചെയ്താല്‍ വെള്ളക്കെട്ടിന് സ്ഥിര പരിഹാരമാകും. വാഹനങ്ങള്‍ പോകുമ്പോള്‍ വെള്ളം അകത്ത് കയറി കടകള്‍ അടച്ചിടേണ്ടി വരുന്നതും, ചളിയും വെള്ളവും കാരണം ആളുകള്‍ കയറാതായതുംകച്ചവടത്തെ സാരമായി ബാധിച്ചിരുന്നു. ഇത്തവണയും ഇത് ആവര്‍ത്തിക്കുമോ എന്ന ഭീതിയിലാണ് ഈ ഭാഗത്തെ കച്ചവടക്കാര്‍.

Post A Comment: