കടവല്ലൂര്‍ പഞ്ചായത്തും പെരുമ്പിലാവ് പ്രാതിമികാരോഗ്യ കേന്ദ്രവും സംയുക്തമായി ആസൂത്രണം ചെയ്ത ശുചിത്വ പരിപാടിയില്‍ പങ്കെടുക്കാതെ ഒരു വിഭാഗം വ്യാപാരികള്‍ കടയടച്ചിട്ടു മുങ്ങി.


കടവല്ലൂര്‍ പഞ്ചായത്തും പെരുമ്പിലാവ് പ്രാതിമികാരോഗ്യ കേന്ദ്രവും സംയുക്തമായി ആസൂത്രണം ചെയ്ത ശുചിത്വ പരിപാടിയില്‍ പങ്കെടുക്കാതെ ഒരു വിഭാഗം വ്യാപാരികള്‍ കടയടച്ചിട്ടു മുങ്ങി.

രാവിലെ 10 മുതല്‍ 11 വരെയായിരുന്നു ഹര്‍ത്താല്‍ ആചരണം. കടകള്‍ അടച്ചിട്ട ശേഷം സ്ഥാപനവും പരിസരവും ശുചീകരിക്കുക എന്നാതയിരുന്നു ആലോചന. ഇതിനായി ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്തില്‍ വ്യാപാരികളെ കൂടി വിളിച്ചിരുത്തിയാണ് ആലോചനായോഗം ചേര്‍ന്നത്. എന്നാല്‍ രാവിലെ ശുചിത്വ പ്രവര്‍ത്തകരെത്തുന്ന സമയം കടകളും, സ്ഥാപനങ്ങളും അടഞ്ഞ് കിടന്നിരുന്നുവെങ്കിലും ജീവനക്കാരോ ഉടമകളോ ഉണ്ടായിരുന്നില്ല. സ്ഥാപനങ്ങളുടെ ചുറ്റും മാലിന്യം കുന്നുകൂടിയും, വെളളം കെട്ടികിടന്നും മലീമസമായിരുന്നുവെങ്കിലും ഇത് ശുചീകരിക്കാന്‍ പോലു തയ്യാറാകാതൊയാണ് കച്ചവടക്കാര്‍ മുങ്ങിയത്.

ഈ സ്ഥാപനങ്ങളിലെ പരിസരം വൃത്തിയാക്കാന്‍ സ്‌ക്വാഡും തയ്യാറായില്ല. പദ്ധതിയില്‍ സഹകരിക്കാത്തവരുടെ സ്ഥാപനങ്ങളും, പരിസരവും അവരെകൊണ്ട് തന്നെ ശുചീകരിപ്പിക്കുമെന്നും അല്ലാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവിഭാഗം സ്ഥിരം സമതി അധ്യക്ഷ പറഞ്ഞു.


മഗ്ര എന്നപേരില്‍ നടപ്പിലാക്കുന്ന പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഹര്‍ത്താല്‍ സംഘടിപ്പിച്ചത്.
രാവിലെ 10 മുതല്‍ അക്കിക്കാവ് മുതല്‍ അന്‍സാര്‍ ആശുപത്രി വരേയുള്ള ഭാഗങ്ങളിലെ സ്ഥാപനങ്ങള്‍ അടച്ചിട്ട് ജീവനക്കാര്‍ സ്ഥാപനവും, പരിസരവും ശുചീകരിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
ചൊവ്വന്നൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സുമതി ശുചിത്ര ഹര്‍ത്താല്‍ ഉദ്ഘാടനം ചെയ്തു.കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു പി ശോഭന അധ്ക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് കെ ഇ സുധീര്‍, ആരോഗ്യസ്ഥിരം സമതി അധ്യക്ഷ നിജിനിമോള്‍,മെഡിക്കല്‍ ഓഫീസര്‍ അഭിലാഷ്, ഇന്‍സ്പക്ടര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആശാപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, എന്‍ സി സി, വ്യാപാരികള്‍ തുടങ്ങിയവര്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. 

ബുധനാഴ്ച പഞ്ചായത്തിലെ മുഴുവന്‍പൊതുകിണറുകളിലും ക്ലോനിറേഷന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Post A Comment: