അ റസ്റ്റിലായത് കഞ്ചാവ്- ഗുണ്ടാ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ്.


റസ്റ്റിലായത് കഞ്ചാവ്- ഗുണ്ടാ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ്.കഴിഞ്ഞ ദിവസങ്ങളില്‍ മണലിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്ത്രീകളെ ആക്രമിക്കാനുള്ള ശ്രമം ചോദ്യം ചെയ്തതിന് യുവതി ഉള്‍പടേ നാലു പേരെ ആക്രമിക്കുകയും ചെയ്ത സംഘത്തിലുള്ളവരാണ് പിടിയിലായത്.


കേച്ചേരി പറപ്പൂക്കാവ് പറപ്പൂപറമ്പില്‍ പ്രേംരാജിന്‍റെ മകന്‍  ദയാല്‍. (22)ചോഴിയാട്ടില്‍ ദിവാകരന്‍റെ മകന്‍ ദിലീപ് (23) പെരുന്വിലാവ് നാലകത്ത് നവാസിന്റെ മക്കളായ ചാപ്പു എന്ന ബാദുഷ.(24) സഹോദരന്‍ ഷിഹാബ്. (22) എന്നിവരാണ് പിടിയിലായത്. കേസില്‍ ആകെ 11 പ്രതികളുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ മണിലിയിലുണ്ടായ ആക്രമണത്തില്‍ മണലി തെങ്ങ് പുതുവീട്ടില്‍ ബിലാലിന്‍റെ മകള്‍ നസീമ. പനംമ്പട്ട വീട്ടില്‍ ചന്ദ്രന്‍മകന്‍ പ്രതീപ്, കോട്ടോല്‍വളപ്പില്‍ രാജേഷ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. പ്രതികള്‍ മയക്കു മരുന്ന് ലഹരിയില്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായത്. ബിലാലിന്‍റെ വീട്ടിലേക്ക് വടിവാളുള്‍പടേയുള്ള മാരക ആയുധങ്ങളുമായി എത്തിയ സംഘം നസീമയുടെ ദേഹത്തേക്ക് കരിങ്കല്ല് എറിയുകയും സംഭവം കണ്ട് ഓടിയെത്തിയ പ്രതീപിനെ ആക്രമിക്കുകയുമായിരുന്നു. അടുത്ത ദിവസം റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് രാജേഷിനെ സംഘം ആക്രമിച്ചത്. സാരമായി പരിക്കേറ്റ രാജേഷിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കേച്ചേരി, പെരുമണ്ണ്, മണലി, തലക്കോട്ടുക്കര, പ്രദേശങ്ങളില്‍ കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുന്നവരും സംഘത്തിലുണ്ടെന്ന് പൊലീസ് പറയുന്നു. എസ് ഐ ഷാജഹാന്റെ നേതൃത്വത്തില്‍, ജൂനിയര്‍ എസ് ഐ ബിനുലാല്‍, സി പി ഒ മാരായ ആരിഫ്, ആഷിഷ്, മനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിലെ മറ്റു പ്രതികള്‍ക്കായി  അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Post A Comment: