സമൂഹത്തെ മുഴുവന്‍ പണം ചിലവിട്ട് ബോധ വത്ക്കരിക്കുന്നവരെ ആരാണ് ബോധവത്ക്കരിക്കുകയെന്നാണ് പൊതു സമൂഹത്തിന്‍റെ ചോദ്യം.നഗരവും, പരിസരവും ശുചീകരിക്കാനും, പദ്ധതികള്‍ ആസൂത്രണം ചെയ്യാനും മന്ത്രി തലത്തില്‍ തന്നെ ആലോചന കൂടിയ കുന്നംകുളത്തിന്‍റെ നിലവിലെ അവസ്ഥ അതി ദയനീയം.


പനി മരണം നടന്ന നഗരത്തിലെ പനി ചികിത്സ നടത്തുന്ന ആശുപത്രിയുടെ പരിസരത്തെ കാഴ്ചയിങ്ങിനെ.
ഇത് താലൂക്ക് ആശുപത്രിയില്‍ 4 ദിവസം മുന്‍പ് ഉദ്ഘാടനം ചെയ്ത പെയിന്‍ ആന്‍റ് പാലിയേറ്റീവ് ഒ പി ബ്ലോക്കിന്‍റെ പരിസരമാണ്. 
ആശുപത്രിയുടെ മതില്‍ കെട്ടിനോട് ചേര്‍ന്ന് നില്‍ക്കുന്ന നഗരസഭയുടേ തന്നെ നഗരത്തിലെ ഏറ്റവും വലിയ കെട്ടിടം. മൂത്രപുരകളില്‍ നിന്നും പുറത്തേക്കുള്ള പൈപ്പുകള്‍ നേരെയെത്തുന്നത് കെട്ടിടത്തിന്‍റെ പുറകിലെ തുറന്ന സ്ഥലത്തേക്ക്. ജലമെടുക്കുന്ന കിണറും,പരിസരവും വിസര്‍ജ്ജ വസ്ഥുക്കളാല്‍ നിറഞ്ഞിരിക്കുന്നു. കൂത്താടികള്‍ തിങ്ങി നിറഞ്ഞും, അസഹ്യമായ ദുര്‍ഗന്ധവും മൂലം ഇവിടെ മലീമസമാണ്. ആശുപത്രിയില്‍ നിന്നും അല്‍പം താഴ്ന്ന സ്ഥലത്താണ് ഈ മാലിന്യമെന്നതിനാല്‍ ഒറ്റനോട്ടത്തില്‍ കാണില്ലെന്നത് മാത്രമാണ് ആശ്വാസം. ആയിരക്കണക്കിന് രോഗികളെത്തുന്ന ആശുപത്രിയുടെ പരിസരം തന്നെ ഇങ്ങിനെയെന്നത് ആരാണ് വിശ്വസിക്കുക. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ അടിയന്തിരയോഗം വിളിച്ചു ചേര്‍ത്ത മന്ത്രി എ സി മൊയ്തീന്‍ ആദ്യം അന്വേഷിച്ചത് പൊതു കെട്ടിടങ്ങളും, സ്ഥാപനങ്ങളും വൃത്തിയാക്കിയിരുന്നോ എന്നാണ്. അന്ന് എല്ലാം ശരിയായെന്നായിരുന്നു മറുപടി. ഒരാഴ്ചക്കുള്ളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും അത് സംമ്പന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും വേണമെന്ന് യോഗത്തില്‍ തീരുമാനമായിരുന്നതാണ്. എന്നാല്‍ യോഗം കഴിഞ്ഞതോടെ എല്ലാവുരം എല്ലാം മറന്നു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുമ്പോഴും ബോധവത്ക്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കുകുയം, അതിനായി ലക്ഷങ്ങള്‍ ചിലവിടുകയും ചെയ്തുവെന്ന് പറയുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സ്വന്തം തട്ടകത്തിലെ ഈ കാഴ്ച കണ്ടെങ്കിലും മന്ത്രി തിരിച്ചറിയണം. നഗരത്തില്‍ ചര്‍ച്ചകളും യോഗങ്ങളും മാത്രമേ നടക്കുന്നുള്ളൂ എന്ന്. സമൂഹത്തെ മുഴുവന്‍ പണം ചിലവിട്ട് ബോധ വത്ക്കരിക്കുന്നവരെ ആരാണ് ബോധവത്ക്കരിക്കുകയെന്നാണ് പൊതു സമൂഹത്തിന്‍റെ ചോദ്യം.

Post A Comment: