സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ക്വാറി നിയമം പരിഷ്‌ക്കരിച്ചുകൊണ്ടുള്ള പുതിയ ഉത്തരവിന് പുറകില്‍ വന്‍ സാമ്പത്തിക അഴിമതിയാണെന്ന് ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍. 

സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ക്വാറി നിയമം പരിഷ്‌ക്കരിച്ചുകൊണ്ടുള്ള പുതിയ ഉത്തരവിന് പുറകില്‍ വന്‍ സാമ്പത്തിക അഴിമതിയാണെന്ന് ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍.

പ്രകൃതിയ്ക്കും മനുഷ്യനും നാശം വിതയ്ക്കുന്നതും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതുമായ ഉത്തരവാണിത്. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി കോടിക്കണക്കിന് രൂപ ഖജനാവില്‍ നിന്നും ചിലവഴിച്ച് വൃക്ഷത്തൈകള്‍ നട്ട് പരസ്യങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ പ്രകൃതി ചൂഷണത്തിനും അതിലൂടെ ചിലര്‍ക്ക് ലാഭമുണ്ടാക്കനുമുള്ള   അവസരം ഒരുക്കി കൊടുക്കുക ചെയ്തത്.ഇതിലൂടെ സര്‍ക്കാരിന്റെ കാപട്യം വ്യക്തമായിരിക്കുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണിച്ച പരിസ്ഥിതിയ്ക്ക് വേണ്ടിയുള്ള സത്യസന്ധമായ ഇടപെടലുകളെ സാമ്പത്തിക താല്പര്യത്തിനുവേണ്ടി പിണറായി വിജയന്‍ സര്‍ക്കാര്‍ ദുര്‍ബലമാക്കുകയാണ്.
  പ്രകൃതിയുടെ വരദാനങ്ങള്‍ ഭാവിതലമുറയ്ക്ക് വേണ്ടിയുള്ള കരുതല്‍ ധനങ്ങളാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങിയവയുടെ ഈ കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണം.

Post A Comment: