ഉണ്ടാകും, കലശമലക്കുന്നിന്‍റെ താഴ്വരകളില്‍ കുഞ്ഞുങ്ങളെ തേടി ആ അമ്മ അലയുന്നുണ്ടാകും. ഇതിനിടിയില്‍ എന്നേങ്കിലും ഈ വഴിയും അവരെത്തും. ശ്രലോക ഉറപ്പിച്ചു പറയുന്നു.



കുന്നംകുളം.(തൃശൂര്‍)

കുഞ്ഞികിളികളുടെ അമ്മയെ തേടുകയാണ് കലശമലയിലെ ആര്യ ലോകാശ്രമത്തിലെ ശ്രീലോക എന്ന 8 വയസ്സുകാരി.
കഴിഞ്ഞ ദിവസം അയല്‍പക്കത്തെ വീട്ടിലെ പുകകുഴല്‍ (ചിമ്മിണി) വൃത്തിയാക്കുന്നതിനിടെയാണ് അഞ്ച് കുഞ്ഞികിളികളെ കണ്ടെത്തിയത്.
കൂട്ടില്‍ പറക്കമുറ്റാത്ത കുഞ്ഞികുളികളെ എന്ത് ചെയ്യണന്നെമറിയാതെ വീട്ടുകാര്‍ സങ്കടപെട്ടപ്പോഴാണ് ശ്രീലോക ഇവരുടെ സംരക്ഷണം ഏറ്റെടുത്തത്. ഡ്രോപ്പറില്‍ വെള്ളവും പക്ഷിതീറ്റയും നല്‍കി ഇവരെ സംരക്ഷിക്കുകയാണിപ്പോള്‍.
ആര്യലോക് ആശ്രമത്തിലെ ആര്യമഹര്‍ഷിയുടെ ഇളയമകളും കുന്നംകുളം ബഥനി ഇംഗ്ലീഷ് സക്കൂളിലെ മൂന്നാം തരം വിദ്യാര്‍ഥിയുമാണ്.
വീടിനു മുന്നിലെ കുഞ്ഞി മരത്തിനു മുകളില്‍ കൂട് വെച്ച് അഞ്ച് കിളികളേയും ഇവിവടെ പാര്‍പ്പി ചിരിക്കുകയാണ്. പുലര്‍ച്ചെ തന്നെ കലശമലയിലെ കുന്നിന്‍മുകളില്‍ ശ്രീലോക കിളികുഞ്ഞുങ്ങളുടെ അമ്മയെ തിരഞ്ഞു നടക്കും. 
മരച്ചില്ലകള്‍ അകത്തി പിടിച്ച് പറന്നുപോകുന്ന കിളികള്‍ക്ക് കാണാന്‍ പാകത്തില്‍ കൂട് നിര്‍ത്തിവെക്കും. 
ഒപ്പം ഇവരെ കളിപ്പിച്ചും വെള്ളം കൊടുത്തും മരത്തിന് അടുത്ത് തന്നെ കത്തിരിപ്പാണ്. അമ്മയ്ക്ക പകരം കുഞ്ഞുങ്ങളെ റാഞ്ചാന്‍ പരുന്തോ മറ്റോവന്നാലോ.. 
അതാണ് സംശയം.
ശ്രീലോക ഡ്രോപ്പറില്‍ വെള്ളം നിറച്ചെത്തുമ്പോള്‍ കൊക്ക് തുറന്ന് കുഞ്ഞു കിളികള്‍ അവളുടെ കൈകുമ്പിളിലേക്ക് തലയെത്തിക്കും. 


വെള്ളം കുടിച്ച് അവരുടെ കളിയും, കണ്ട് ശ്രീലോക ഇവിടെ തന്നെ ഇരിക്കുകയാണ്. കലശമലയുടെ താഴ്വാരെത്തെങ്ങോ ഇവരുടെ അമ്മക്കിളി കുഞ്ഞുങ്ങളെ തേടി അലയുന്നുണ്ടെന്നറിയാം പക്ഷെ, എവിടെ.
പ്രഭാത പ്രാര്‍ത്ഥനയില്‍ എത്രയും പെട്ടന്ന് അമ്മകിളിയെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നുവെന്ന് മഹര്‍ഷി പറയുന്നു
രാത്രിയില്‍ അമ്മകിളി കുഞ്ഞുങ്ങളെ കാണാതെ കരയുന്നുണ്ടോ എന്ന് കാതോര്‍ത്ത് ഇരുട്ടില്‍ വരാന്തയില്‍ പതുങ്ങിയിരിക്കും.
തന്റെ കുഞ്ഞുങ്ങള്‍ക്കിത്തിരി അപ്പവുമായി ആ പാവം അമ്മകിളി ഇത് വഴയെങ്ങാനും വന്നോ എന്ന് പരിസരവാസികളോടും ശ്രലോക അന്വേഷിക്കുന്നുണ്ട്.
ഉണ്ടാകും, കലശമലക്കുന്നിന്‍റെ താഴ്വരകളില്‍ കുഞ്ഞുങ്ങളെ തേടി ആ അമ്മ അലയുന്നുണ്ടാകും.
ഇതിനിടിയില്‍ എന്നേങ്കിലും ഈ വഴിയും അവരെത്തും. ശ്രലോക ഉറപ്പിച്ചു പറയുന്നു.
തന്റെ കുഞ്ഞുങ്ങളെ സുരക്ഷിതരായി കാണുന്ന ആ അമ്മയുടെ സന്തോഷം കാണാനുള്ള തിടുക്കത്തിലാണിപ്പോള്‍.


വീഡിയോ കാണാം.



Post A Comment: