പ ള്ളിയില്‍ ബാങ്ക് കൊടുക്കുന്നതോ. മത പഠനകേന്ദ്രത്തില്‍ കുട്ടികള്‍ പഠിക്കുന്നതോ അല്ല ഇവിടെ പ്രശ്‌നം. മതത്തിലെ രണ്ട് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് രണ്ട് സ്ഥലങ്ങളിലായി മുഖാമുഖം നിന്ന് വെല്ലുവിളികളും, ആശയ സംവാദവും നടത്തുമ്പോള്‍ പരിസരവാസികള്‍ക്ക് സൈര്യ ജീവിതമാണ് നഷ്ടപെടുന്നത്.


മതപഠന കേന്ദ്രത്തിലെ മാലിന്യവും. പള്ളിയിലെ ശബ്ദ മലിനീകരണവും നാട്ടുകാര്‍ക്ക് വ്യാപക പരാതി.


ള്ളിയില്‍ ബാങ്ക് കൊടുക്കുന്നതോ. മത പഠനകേന്ദ്രത്തില്‍ കുട്ടികള്‍ പഠിക്കുന്നതോ അല്ല ഇവിടെ പ്രശ്‌നം. മതത്തിലെ രണ്ട് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് രണ്ട് സ്ഥലങ്ങളിലായി മുഖാമുഖം നിന്ന് വെല്ലുവിളികളും, ആശയ സംവാദവും നടത്തുമ്പോള്‍ പരിസരവാസികള്‍ക്ക് സൊയര്യജീവിതമാണ് നഷ്ടപെടുന്നത്.


ഗുരുവായൂര്‍ :കല്ലൂര്‍ കൊമ്പത്തേല്‍പ്പടിയിലെ മിസ്ബാഹുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മതപഠന കേന്ദ്രത്തില്‍ നിന്നുളള് മലിന്യം പിറകുവശത്തെ തോട്ടില്‍ ഒഴിക്കിയതില്‍ പ്രദേശവാസികള്‍ ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കി. 
മതപഠന കേന്ദ്രത്തില്‍ 20ഓളം പേര്‍ താമസിക്കുന്നുണ്ട്. കക്കൂസ് മാലിന്യവും, കുളുമുറിയില്‍ നിന്നുള്ള അഴുക്കുവെള്ളം എന്നിവ തോട്ടിലേക്ക് ഒഴുക്കി വിടുന്നതില്‍ പരാതിക്കാരുടെ കിണറുകളിലെയും, പ്രദേശത്തെയും മാലിനമാകുകയും, പകര്‍ച്ചവ്യാതികള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. 
സ്ഥാനപത്തിന്‍റെ മതില്‍ കെട്ടില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കുട്ടിയിട്ടതിനാല്‍ ദൂര്‍ഗന്ധം  പരക്കുകയും ചെയ്യുന്നുണ്ട്. നേരത്തെ ക്ലിനിക്ക് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത്  ആവശ്യമായ രേഖകളില്ലാതെയാണ് പഠനകേന്ദ്രം പ്രവര്‍ത്തിക്കുന്നത് എന്ന് ആക്ഷേപം ഉണ്ട്.
തൊട്ടുമുന്നില്‍ തന്നെ സലഫി മസ്ജിദ് എന്ന പേരില്‍ മുജാഹിദ്  വിഭാഗത്തിന്‍റെ പള്ളിയും ഉണ്ട്. രണ്ടിടത്തു നിന്നുള്ള ശബ്ദ മലിനീകരണത്തെ പറ്റി നേരത്തെ തന്നെ പ്രദേശവാസികള്‍ പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇസ്ലാമിക് സെന്‍ററെന്ന പേരില്‍ അനുമതി വാങ്ങി പിന്നിട് സലഫി മസ്ജിദ് ആക്കിയതാണെ
ന്നും ആരോപണമുണ്ട്.
ഇരുവരും തമ്മിലുള്ള ആശയ സംവാദം ഇവര്‍ക്ക് കേള്‍ക്കാനായല്ല അവതരിപ്പിക്കുന്നത്. മുന്നിലുള്ള എതിര്‍വിഭാഗക്കാരന്‍റെ ആശയത്തെ തകര്‍ക്കാന്‍ തങ്ങളാണ് ശരിയെന്നും ബോധ്യപെടുത്താന്‍ ഇരുവരും നടത്തുന്ന പ്രഭാഷണങ്ങളാണ് പരിസരവാസികള്‍ക്ക് തലവേദനയാകുന്നത്.

തങ്ങളുടെ പ്രസംഗം മുന്നിലിരിക്കുന്നവര്‍ക്ക് വേണ്ടി മാത്രം നടത്തിയാല്‍ മാത്രം പരിഹരിക്കാവുന്നതാണ് ഈ പ്രശ്‌നം. ഇതിന് പണ്ഡിതര്‍ എന്നറിയപെടുന്നവരാണ് പരിഹാരം കണ്ടെത്തേണ്ടതെന്നും ഇവര്‍ തന്നെയാണ് ഇത്തരം പ്രശ്‌നങ്ങള് സൃഷ്ടിക്കുന്നതെന്നുമാണ് പറയുന്നത്. കൂടുതല്‍ ശക്തമായി എതിര്‍ത്താല്‍ വര്‍ഗ്ഗീയ ചേരിതിരിവിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന ഭയത്തിലാണ് ആരും ഇത് സംമ്പന്ധിച്ച് കാര്യമായി പ്രതികരിക്കാത്തതത്രെ. വിഷയത്തില്‍ നാട്ടുകാരില്‍ ചിലര്‍ പരാതി നല്‍കിയിട്ടുണ്ട്,

Post A Comment: