ചെറുക്കുന്നില്‍ വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീണു. ആര്‍ക്കും പരിക്കില്ല. ചൊവ്വന്നൂര് അയ്യപ്പത്ത് വൃന്ദാവന്‍ റോഡില്‍ ഓടാട്ട് വിജയന്‍റെ വീടിനോട് ചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞത്.ചൊവ്വന്നൂര് അയ്യപ്പത്ത് വൃന്ദാവന്‍ റോഡില്‍ ഓടാട്ട് വിജയന്‍റെ വീടിനോട് ചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞത്.
കിണറിന്‍റെ ഒരു വശം പൂര്‍ണ്ണമായും ഇടിഞ്ഞു വീണു.
മഴയില്‍ മണ്ണ് കുതിര്‍ന്നതാകാം കാരണമെന്നാണ് കരുതുന്നത്. കരിങ്കല്ലുകൊണ്ട് പടുത്തുയര്‍ത്തിയ കിണറായിരുന്നു.
വീട്ടുകാര്‍ കുടവെള്ളത്തിനാശ്രയിച്ചിരുന്ന കിണര്‍ അടിയിലേക്ക് മാളം പോലെയാണ് ഇടിഞ്ഞതെന്നതിനാല്‍ ഇത് പുനര്‍ നിര്‍മ്മിക്കുക ദുശ്ക്കരമാകുമെന്ന് വീട്ടുകാര്‍ പറഞ്ഞു.


ചെറുക്കുന്നില്‍ വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീണു. ആര്‍ക്കും പരിക്കില്ല.
ഇന്ന് വൈകീട്ട് 4 ഓടെയാണ് ചെറുകുന്ന് തോലത്ത് രാജന്റെ ഓടു മേഞ്ഞ വീടിന്‍റെ മുന്‍ഭാഗത്തുള്ള ഭിത്തിയാണ് മഴയില്‍ ഇടിഞ്ഞുവീണത്. ഈ സമയം രാജനും ഭാര്യയും വീടിന്‍റെ മുന്‍ഭാഗത്തുണ്ടായിരുന്നു. ചുമര്‍ ഇടിഞ്ഞു വീഴുന്നത് കണ്ട് ഇവര്‍ ഓടിമാറുകയായിരുന്നുവത്രെ.
വീടിന്റെ ബാക്കി ചുമരുകളും മഴയില്‍ കുതിര്‍ന്ന അവസ്ഥയിലാണ് ഉള്ളത്.

Post A Comment: