പഴവൂർ കൊട്ടിലിങ്ങൽ ചന്ദ്രന്റെ തോട്ടത്തിലെ നാനൂറിലതികം വരുന്ന നേന്ത്രവാഴ തൈകളാണ് കടയോടെ വെട്ടിനശിപ്പിച്ചിട്ടുള്ളത്


എരുമപ്പെട്ടി: വേലൂർ പഴവൂരിൽ നേന്ത്രവാഴത്തോട്ടം സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചു. പഴവൂർ കൊട്ടിലിങ്ങൽ ചന്ദ്രന്റെ തോട്ടത്തിലെ നാനൂറിലതികം വരുന്ന നേന്ത്രവാഴ തൈകളാണ് കടയോടെ വെട്ടിനശിപ്പിച്ചിട്ടുള്ളത്.  പാടശേഖരത്തിന് സമീപമുള്ള തോട്ടത്തിൽ ഇന്നലെ രാത്രിയിലാണ് സാമൂഹ്യ ദ്രോഹികൾ അക്രമം നടത്തിയത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എരുമപ്പെട്ടി എസ്.ഐ.മനോജ് കെ.ഗോപിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ.എസ്.ചന്ദ്രൻ ഉൾപ്പടെയുള്ള ജനപ്രതിനിധികളും പൊതു പ്രവർത്തകരും തോട്ടത്തിൽ സന്ദർശനം നടത്തി. അന്വേഷണം  അക്രമകാരികളെ കണ്ടെത്തി കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Post A Comment: