കേരളത്തിലെ ആദ്യവിദ്യാലയങ്ങളിലൊന്നായ തൃശ്ശൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള വിഭവ സമാഹരണത്തിന് പട്ടിക

ഗവണ്‍മെന്‍റ് മോഡല്‍ ബോയ്സ് നവീകരണം ആദ്യഘട്ട പ്രവ്യത്തി ഈവര്‍ഷം മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍
   
    കേരളത്തിലെ ആദ്യവിദ്യാലയങ്ങളിലൊന്നായ തൃശ്ശൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള വിഭവ സമാഹരണത്തിന് പട്ടിക തയ്യാറാക്കുന്നതിന് വി.എസ് സുനില്‍കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യകയോഗം തീരുമാനിച്ചു. സര്‍ക്കാരിന്‍റെ ധനസഹായത്തിനും കിഫ്ബി മുഖേനയുള്ള തുകയ്ക്കും പുറമെയാണ് വിഭവസമാഹരണം നടത്തുന്നത്, പദ്ധതിയുടെ ആദ്യഘട്ടപ്രവൃത്തി ഈവര്‍ഷം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. 23.5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നവീകരണമാസ്റ്റര്‍പ്ലാന്‍ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി പ്രത്യേകയോഗം വിളിച്ച് ചേര്‍ത്തത്. ഗവണ്‍മെന്‍റ് മോഡല്‍ ബോയ്സ് സ്കൂള്‍ പൂര്‍വ്വവിദ്യാര്‍ഥി സംഘടനയായ എംബോസാറ്റിന്‍റെ നേതൃത്വത്തില്‍ നടന്നയോഗത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും പൗരപ്രമുഖരുമടക്കം നിരവധിപേര്‍ പങ്കെടുത്തു.

    178 വര്‍ഷം പഴക്കമുള്ള മോഡല്‍ബോയ്സ് സ്കൂളിന്‍റെ പഴമയും പാരമ്പര്യവും വാസ്തുശില്പപ്രാധാന്യവും കണക്കിലെടുത്ത് രൂപകല്‍പ്പനചെയ്ത മാസ്റ്റര്‍പ്ലാന്‍ യോഗത്തിനുമുന്‍പാകെ അവതരിപ്പിച്ചു. മാസ്റ്റര്‍പ്ലാന്‍ കമ്മറ്റി കണ്‍വീനര്‍ പ്രൊഫസര്‍ ടി. കൃഷ്ണകുമാറിന്‍റെ മേതൃത്വത്തില്‍ തൃശ്ശൂര്‍ ഗവണ്‍മെന്‍റ് എന്‍ജിനീയറിങ്ങ്  കോളേജ് സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ വകുപ്പ്ന മേധാവി ഡോ. പി ജോസ്ന റാഫേലാണ് മാസ്റ്റ്ര്‍പ്ലാന്‍ തയ്യാറാക്കിയത്. പരിസ്ഥിതിസൗഹൃദമായി രൂപകല്‍പ്പനചെയ്ത മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് ഓരോകെട്ടിടങ്ങളുടെ മേല്‍ക്കൂരയിലും സൗരോര്‍ജ്ജപാനലുകല്‍ ഘടിപ്പിക്കും. പാഠ്യേതരപ്രവൃത്തികള്‍ക്കായി പ്രത്യേക ഹാളുകള്‍,ഓഡിറ്റോറിയം, കളിസ്ഥലം, കൃഷിസ്ഥലം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് നവീകരണപ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. നിലവില്‍ സ്കൂള്‍ കാമ്പസിലുള്ള മരങ്ങളൊന്നും മുറിച്ചുമാറ്റാതെയുള്ള നിര്‍മ്മാണപ്രവൃത്തിയാണ് പ്ലാന്‍ ലക്ഷ്യമിടുന്നത്. കിന്‍റര്‍ഗാര്‍ട്ടന്‍ -എല്‍.പി, ഹൈസ്കൂള്‍, ഹയ്യര്‍സെക്കണ്ടറി എന്നിങ്ങനെ മൂന്നുമേഖലകളാക്കിതിരിച്ചാണ്  കെട്ടിടനിര്‍മ്മാണം. 44500 ചതുശ്രഅടി വീതമാണ് കിന്‍റര്‍ഗാര്‍ട്ടന്‍ - എല്‍.പി ബ്ലോക്കിനും, ഹൈസ്കൂള്‍ ബ്ലോക്കിനും നീക്കിവച്ചിട്ടുള്ളത് 30000 ചതുശ്രഅടിയിലാണ് ഹയ്യര്‍സെക്കണ്ടറി ബ്ലോക്കിന്‍റെ നിര്‍മ്മാണം. 10000 ചതുശ്രഅടിയില്‍ അഞ്ഞൂറുപേര്‍ക്ക് പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും. നാലര ഏക്കര്‍വരുന്ന സ്കൂള്‍ ക്യാമ്പസില്‍ നിര്‍മ്മിക്കും. കളിസ്ഥലം, ബയോഗ്യാസ്പ്ലാന്‍റ്, ഖരമാലിന്യകേന്ദ്രം, ചുറ്റുമതില്‍, നടപ്പാതകള്‍, മ്യൂസിയം, ലൈബ്രറി, കായികപരിശീലന കേന്ദ്രം തുടങ്ങിയവയും മാസ്റ്റര്‍പ്ലാനിന്‍റെ ഭാഗമായി ഒരുക്കും.
    പദ്ധതിക്കായി 9.1 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത് ബാക്കിതുക സ്കൂള്‍ വികസനസമിതി രൂപീകരിച്ച് വിവിധ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സമാഹരിക്കും. വിഭവസമാഹരണത്തിനുള്ള പട്ടികതയ്യാറാക്കി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കത്തയക്കണമെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍ദ്ധേശിച്ചു. സമഗ്രമായ രീതിയില്‍ സുതാര്യവും സ്വതന്ത്രവുമായി ധനസമാഹരണം നടത്താനും യോഗത്തില്‍ തീരുമാനമായി. നിര്‍വ്വഹണ ഏജന്‍സിയായ കിറ്റ്കോയുമായി ചര്‍ച്ചനടത്തി നവീകരണ പദ്ധതിയുടെ ആദ്യഘട്ടം ഈവഷം ആദ്യംതന്നെ തുടങ്ങുമെന്നും മന്ത്രി വി. എസ് സുനില്‍ കുമാര്‍ അറിയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ മഹേഷ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ എ.എസ് ജയലക്ഷ്മി, ഹെഡ്മിസ്ട്രസ് കെ.ബി സൗദാമിനി, അഡ്വ. ഷിബു ടി വര്‍ഗ്ഗീസ്, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്‍റ് എ.എസ് കൊച്ചനിയന്‍, സുന്ദര്‍മേനോന്‍, പ്രൊഫ. മാധവന്‍കുട്ടി, ഡോ.കാര്‍ത്തികേയന്‍ തുടങ്ങി നിരവധിപേര്‍ സംബന്ധിച്ചു.

Post A Comment: