10 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. നിരവധി പ്രധാന രാഷ്ട്രീയ നേതാക്കള്‍ താമസിക്കുന്ന മേഖലയിലാണ് സ്‌ഫോടനമുണ്ടായതെന്ന്

അഫ്ഘാനിസ്ഥാന്‍: കാബൂളിലെ പടിഞ്ഞാറന്‍ ഭാഗത്തുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഡെപ്യൂട്ടി സര്‍ക്കാരിന്റെ ചീഫ് എക്‌സിക്യുട്ടീവ് മൊഹമ്മദ് മൊഹാഖിഖിന്റെ വീടിനു സമീപമാണ് അക്രമം ഉണ്ടായത്. സമീപപ്രദേശങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കി. എന്നാല്‍ ആക്രമണത്തിന്റെ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ല.

മൈന്‍സ് മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ ബസ്സും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അഫ്ഘാനിസ്ഥാനില്‍ തുടര്‍ച്ചയായണ് ഇപ്പോള്‍ അക്രമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
  ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1,662 സിവിലിയന്‍മാരാണ് മരിച്ചത്. രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റ് സംഘം തലസ്ഥാനത്ത് ഒരു പള്ളിയില്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട് ചോയ്തിരുന്നു. ഈ വര്‍ഷം മെയ് മാസത്തിലുണ്ടായ കാബൂള്‍ ആക്രമണത്തില്‍ കുറഞ്ഞത് 150 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
അഫ്ഗാന്‍ നിയന്ത്രണത്തിനായുള്ള പാശ്ചാത്യ പിന്തുണയുള്ള സര്‍ക്കാരിനെതിരെ പോരാടിയ താലിബാന്‍, കഴിഞ്ഞ കുറെ നാളുകളായി രാജ്യത്തിനു ചുറ്റും ആക്രമങ്ങള്‍ സൃഷ്ടിച്ചിരുന്നു. വടക്കന്‍ ഫയല്‍ബ് പ്രവിശ്യയില്‍ താലിബാന്‍ ഭീകരര്‍ ഞായറാഴ്ച നടത്തിയ ആക്രമണത്തില്‍ നിരവധി അഫ്ഗാന്‍ സൈനികര്‍
  കൊല്ലപ്പെട്ടിരുന്നു. ബാഗ്ലാന്‍, ബദഖ്ഷാന്‍, കുണ്ടൂസ്കാണ്ഡഹാര്‍, ഹെല്‍മണ്ട്ഉറുണ്‍ഗന്‍ പ്രവിശ്യകള്‍ എന്നിവിടങ്ങളിലും പോരാട്ടം നടന്നു.

Post A Comment: