ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രദേശം ഹെലികോപ്റ്ററില്‍ വീക്ഷിച്ച് മടങ്ങി. ജനങ്ങളോട് പരിഭ്രാന്ത്രാവരുതെന്നും സുരക്ഷിതരായി ഇരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ വെളളപ്പൊക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ 17 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 110 കടന്നു. വെളളപ്പൊക്കത്തില്‍ ഒലിച്ചുപോയ 17 പേരുടേയും മൃതദേഹം മാലിന്യത്തില്‍ ആഴ്ന്നരീതിയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.  ബനാസ്കന്ത ജില്ലയിലെ കുടുംബത്തിലെ 17 പേരാണ് മരിച്ചത്. മഴയും വളളപ്പൊക്കവും മൂലമുണ്ടായ അപകടത്തില്‍ ഇന്നലെ രാത്രി 10 പേരുടെ കൂടി മൃതദേഹം കണ്ടെത്തിയതായി രക്ഷാവകുപ്പ് സംഘം അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നതോടെ കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചു.  ഹെലികോപ്റ്ററുകളിലും ബോട്ടുകളിലും ഇതുവരെ 36,000ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോഴും ദുരന്തബാധിത പ്രദേശത്ത് നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുളള ശ്രമം തുടരുകയാണ്.  ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രദേശം ഹെലികോപ്റ്ററില്‍ വീക്ഷിച്ച് മടങ്ങി. ജനങ്ങളോട് പരിഭ്രാന്ത്രാവരുതെന്നും സുരക്ഷിതരായി ഇരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ഗുജറാത്ത് കൂടാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസമിലും അരുണാചല്‍ പ്രദേശിലും വെളളപ്പൊക്കം ദുരന്തം വിതച്ചു. അസമില്‍ 75 പേര്‍ മരിച്ചതായാണ് വിവരം. ഏക്കറുകണക്കിന് കൃഷിയിടങ്ങളും വെളളപ്പൊക്കത്തില്‍ നശിച്ചു. ഒഡിഷയിലും ബിഹാറിലും മഴ കനത്തുതന്നെ തുടരുകയാണ്.

Post A Comment: