ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ബഹിരാകാശ യാത്രികന്‍ നീല്‍ ആംസ്‌ട്രോങ്ങിന്റെ മൂണ്‍ ബാഗ് ലേലത്തില്‍ വിറ്റു. 1.8 മില്യണ്‍ ഡോളറിനാണ് ബാഗ് ലേലം ചെയ്തത്.ന്യൂയോര്‍ക്ക്: ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ബഹിരാകാശ യാത്രികന്‍ നീല്‍ ആംസ്‌ട്രോങ്ങിന്റെ മൂണ്‍ ബാഗ് ലേലത്തില്‍ വിറ്റു. 1.8 മില്യണ്‍ ഡോളറിനാണ് ബാഗ് ലേലം ചെയ്തത്. 1969ല്‍ ആദ്യമായി ചന്ദ്രനിലേക്ക് നടത്തിയ യാത്രയുടെ 48ാം വാര്‍ഷികാഘോഷ വേളയിലാണ് ബാഗ് ലേലത്തില്‍ വിറ്റത്.
അപ്പോളോ 11 പേടകത്തില്‍ യാത്രക്കായി ഉപയോഗിച്ച ബാഗും ചന്ദ്രനിലെ പൊടിയും ചെറിയ പാറക്കഷ്ണവും ബാഗിലുണ്ട്. ഇതടക്കമാണ് വിറ്റത്. 2015ല്‍ 995 ഡോളറിന് ബാഗ് വാങ്ങിയ ഇല്ലിനോയിസിലെ ഒരു അഭിഭാഷകനാണ് ബാഗ് ലേലത്തിനെത്തിച്ചത്.

Post A Comment: