പാകിസ്ഥാന് മുന്നറിയിപ്പുമായി വെങ്കയ്യ നായിഡു ഭീകരെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായിപാകിസ്ഥാന് മുന്നറിയിപ്പുമായി  വെങ്കയ്യ നായിഡു  ഭീകരെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി എന്‍.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു. 1971 ല്‍  എന്താണ്  സംഭവിച്ചതെന്ന്  പാകിസ്താന്‍ ഓര്‍മിക്കുന്നത് നല്ലതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഡല്‍ഹിയില്‍ കാര്‍ഗില്‍ പരക്രം പരേഡില്‍ പങ്കെടുത്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദികളെ സഹായിക്കുന്നതും പിന്തുണയ്ക്കുന്നതും ഒരുതരത്തിലും സഹായിക്കില്ലെന്ന് നമ്മുടെ അയല്‍ക്കാര്‍ മനസിലാക്കണമെന്നും വെങ്കയ്യനായിഡു പറഞ്ഞു. ബംഗ്ലദേശിന് സ്വതന്ത്ര രാഷ്ട്ര പദവി സമ്മാനിച്ച 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തേക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.

Post A Comment: