ച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മാലിന്യം കയറ്റുന്ന വാഹനവും ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്
ദില്ലി: ഡല്‍ഹിയിലെ ദേശീയപാത 24ല്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മാലിന്യം കയറ്റുന്ന വാഹനവും ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. ഒന്‍പത് യാത്രക്കാരാണ് ഇന്നോവയിലുണ്ടായിരുന്നത്.
അഞ്ചു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഒരു സ്‌ഫോടനം നടക്കുന്നതിന് സമാനമായി ഉഗ്രശബ്ദത്തോടെയാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാട്ടുകാരാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു പുലര്‍ച്ച മൂന്ന് മണിയോടെയായിരുന്നു അപകടം.

Post A Comment: