കോസിന്റെ വടക്കുകിഴക്ക് ഭാഗത്ത് നിന്ന് 12 അകലെ തുര്‍ക്കിഷ് തീരത്തോട് ചേര്‍ന്നു ഭൂനിരപ്പില്‍നിന്നു പത്തുകിലോമീറ്റര്‍ ആഴത്തിലാണു ഭൂകമ്പത്തിന്റ പ്രഭവകേന്ദ്രം.
കോസ്: ഗ്രീസിലെ കോസ് ദ്വീപിലുണ്ടായ ഭൂചലനത്തില്‍ രണ്ടു പേര്‍ മരിച്ചു. നിരവധിയാളുള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെയാണ് ഈജിയന്‍ കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തി കനത്ത ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്നു സുനാമിയുമുണ്ടായി. നഗരത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
പ്രാദേശിക സമയം പുലര്‍ച്ചെ  ഒന്നരയോടുകൂടിയാണ് ഭൂചലനമുണ്ടായത്. യു.എസ് ജിയോളജിക്കല്‍ സര്‍വ്വേയാണ് ഭൂകമ്പത്തിന്റെ തീവ്രത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസവും ഇവിടെ ഏഗിയന്‍ കടല്‍തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.
കോസിന്റെ വടക്കുകിഴക്ക് ഭാഗത്ത് നിന്ന് 12 അകലെ തുര്‍ക്കിഷ് തീരത്തോട് ചേര്‍ന്നു ഭൂനിരപ്പില്‍നിന്നു പത്തുകിലോമീറ്റര്‍ ആഴത്തിലാണു ഭൂകമ്പത്തിന്റ പ്രഭവകേന്ദ്രം. സുനാമിയുണ്ടായ പശ്ചാത്തലത്തില്‍ തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിത മാക്കിയതായി വിവിധ ന്യൂസ് ഏജന്‍സികള്‍ അറിയിച്ചു.

Post A Comment: