49 കോടി രൂപയുടെ ക്രൂഡ് ഓയിലാണ് മോഷണംപോയിട്ടുള്ളത്
50 ദശലക്ഷം ലിറ്റര്‍ ക്രൂഡ് ഓയില്‍ മോഷ്ടിച്ച് കടത്തിയ സംഘത്തെ രാജസ്ഥാന്‍ പോലീസ് പിടിയില്‍  കരയിലുള്ള രാജ്യത്തെ ഏറ്റവും വലിയ എണ്ണപാടമായ കെയിന്‍ ഇന്ത്യ ഓയില്‍ഫീല്‍ഡില്‍ നിന്നാണ് വെള്ളം കൊണ്ടുപോകാനുള്ള ടാങ്കുകളില്‍ കടത്താന്‍ ശ്രമിച്ച  ക്രൂഡ് ഓയില്‍പിടികൂടിയത്.  വെള്ളം ടാങ്കുകളില്‍ എണ്ണ കടത്താന്‍ ശ്രമിച്ച 25 പേരെ  രാജസ്ഥാന്‍ പോലീസ് പിടികൂടിട്ടുണ്ട് . കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് ഇവര്‍ 50 ദശലക്ഷത്തിലധികം ലിറ്റര്‍ ക്രൂഡ് ഓയിലാണ് കടത്തിയത്  ബ്രിട്ടീഷ് ഖനന കമ്പനിയായ വേദാന്ത റിസോഴ്‌സസിന്റെ ഉടമസ്ഥതയിലുള്ള  എണ്ണപ്പാടത്തില്‍ നിന്ന് . ഏകദേശം 49 കോടി രൂപയുടെ ക്രൂഡ് ഓയിലാണ് മോഷണംപോയിട്ടുള്ളത് . കെയിന്‍ ഓയില്‍ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരും കരാര്‍ ജീവനക്കാരുമടക്കം 75 ലധികം പേര്‍ മോഷ്ടാക്കളുടെ സംഘത്തിന് സഹായം നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു വാഹനങ്ങളില്‍ ഘടിപ്പിച്ചിരുന്ന ജിപിഎസ് സംവിധാനം പ്രവര്‍ത്തന രഹിതമാക്കിയായിരുന്നു ഇവര്‍ മോഷണം നടത്തിയിരുന്നത്  

Post A Comment: