നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ പൊലീസ് ക്ലബില്‍ നടന്ന ചോദ്യം ചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞു
കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ പൊലീസ് ക്ലബില്‍ നടന്ന ചോദ്യം ചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞു. അറസ്റ്റ് അനിവാര്യമെന്ന് അറിഞ്ഞപ്പോഴാണ് ദിലീപ് പൊട്ടിക്കരഞ്ഞത്. തുടര്‍ന്നു മകളെയും ബന്ധുക്കളെയും കാണണമെന്ന് ദിലീപ് പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും ആരെയും ഈ ഘട്ടത്തില്‍ കാണാന്‍ അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു.
 ദിലീപിനെതിരെ കേസില്‍
 19 തെളിവുകളാണുള്ളത്. പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കുന്നത് കേട്ടെന്ന് സാക്ഷിമൊഴിയും ലഭിച്ചിട്ടുണ്ട്‌. ഇത് കേസില്‍ നിര്‍ണായകമാകും. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ 11 പ്രതി സ്ഥാനത്തു നിന്ന് ദിലീപ് രണ്ടാം പ്രതിയാകും.
ആക്രമിക്കപ്പെട്ട
 നടിയോട് തനിക്ക് വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസിനോട് ദിലീപ് സമ്മതിച്ചു. തന്‍റെ കുടുംബജീവിതത്തില്‍ നടി നടത്തിയ ഇടപെട്ടലാണ് അവരോടുള്ള വൈരാഗ്യ കാരണമെന്നും ദിലീപ് പറഞ്ഞു. തന്‍റെ വിവാഹമോചനത്തിലേക്ക് വഴി തുറന്നത് നടി നടത്തിയ ഇടപെടലായിരുന്നുവെന്നും ദിലീപ് പൊലീസിനോട് വെളിപ്പെടുത്തി.
കഴിഞ്ഞ
 ആഴ്ച്ച 13 മണിക്കൂര്‍ നടത്തിയ ചോദ്യം ചെയ്യല്ലിനിടെ തന്നെ താനും നടിയും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളതെന്ന് ദിലീപ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. തന്‍റെ ദാമ്പത്യജീവിതം തകരുവാനും വിവാഹമോചനത്തിലെത്തുവാനും കാരണമായ സംഭവങ്ങളെല്ലാം ആലുവ പൊലീസ് ക്ലബില്‍ വച്ച് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്ന് പറഞ്ഞിരുന്നെങ്കിലും  നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കാര്യം മാത്രം അദ്ദേഹം സമ്മതിച്ചില്ല.
പക്ഷേ ആദ്യഘട്ട ചോദ്യം ചെയ്യല്ലില്‍ തന്നെ ദിലീപിന്‍റെയും
 നാദിര്‍ഷയുടേയും മൊഴികളിലെ വൈരുദ്ധ്യം പൊലീസ് കണ്ടെത്തിയിരുന്നു. ഇതുവച്ചു തന്നെ ഇവരെ കസ്റ്റഡിയിലെടുക്കാമായിരുന്നുവെങ്കിലും പഴുതുകളടച് കൂടുതല്‍ ശക്തമായ തെളിവുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു പൊലീസെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാസങ്ങള്‍
 നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് ദിലീപ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. നടി അതിക്രമത്തിന് ഇരയായ സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്നതാണ് ദിലീപിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.


Post A Comment: