അപകടസ്ഥലം നേരിട്ട് സന്ദര്‍ശിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.മുംബൈ: മുംബൈയിലെ ഘട്‌കോപ്പറില്‍ തകര്‍ന്ന നാലുനില കെട്ടിടത്തിന്റെ ഉടമയും ശിവസേന നേതാവുമായ സുനില്‍ സിതാപിനെ പോലീസ് അറസ്റ്റ് ചെയ്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് അറസ്റ്റ്. ആറു സ്ത്രീകളും ഒരു പിഞ്ചുകുഞ്ഞും ഉള്‍പ്പെടെ 17 പേരാണ് അപകടത്തില്‍ മരിച്ചത്.
അപകടസ്ഥലം നേരിട്ട് സന്ദര്‍ശിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഘട്‌കോപ്പറിലെ ദാമോദര്‍ പാര്‍ക്കിലെ റസിഡന്‍ഷ്യല്‍ കെട്ടിടമായ സായ്ദര്‍ശനാണ് തകര്‍ന്നുവീണത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത് കെട്ടിടം നിലംപൊത്തിയതോടെ ഉയര്‍ന്നുപൊങ്ങിയ പൊടിപടലം കാരണം ഒന്നും മനസിലാക്കാനാകാത്ത അവസ്ഥയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അനധികൃതമായാണ് അറ്റകുറ്റപ്രവര്‍ത്തനങ്ങള്‍ നടന്നത് എന്നാണ് പോലീസ് പറയുന്നത്. ഇതിനെതിരെ തിങ്കളാഴ്ച രാത്രി നാട്ടുകാര്‍ യോഗം ചേരുകയും പ്രവര്‍ത്തി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഏതാണ്ട് പതിനഞ്ചില്‍ കൂടുതല്‍ കുടുംബങ്ങളാണ് അപകടത്തിനിരയായത്.

Post A Comment: