മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉള്‍പ്പെടെ 35 പേരെ സൈന്യം രക്ഷപ്പെടുത്തി.

ഗുജറാത്തില്‍ കനത്ത മഴ. വിവിധ ഭാഗങ്ങളില്‍ കനത്ത നാശം വിതച്ച് പെയ്ത മഴയില്‍ നാലു പേര്‍ മരിച്ചു. മഴക്കെടുതി ബാധിച്ചതിനെ തുടര്‍ന്ന് ആറായിരത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉള്‍പ്പെടെ 35 പേരെ സൈന്യം രക്ഷപ്പെടുത്തി. പ്രളയം ബാധിച്ച മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ മെഡിക്കല്‍ സംഘവും എന്‍ജിനിയറിങ് വിഭാഗവും  രക്ഷ പ്രവര്‍ത്തന രംഗത്തുണ്ട്. 6370 പേരെ ഇതുവരെ   സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 2620 പേരെ മോര്‍ബി ജില്ലയില്‍   നിന്നും 2245 പേരെ പിപ്‌യാഡ് ജില്ലയില്‍ നിന്നുമാണ് സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയത്. അപകടകരമായ സാഹചര്യത്തില്‍ കഴിയുന്ന ആളുകളെ മറ്റു സ്ഥലങ്ങളിലും മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്തെ പല നദികളും കരകവിഞ്ഞൊഴുകുകയാണ്.. 294 ജില്ലകളിലെ വൈദ്യുതി ബന്ധം താല്‍ക്കാലികമായി  വിച്ഛേദിച്ചു.

Post A Comment: