ഇന്ത്യയുമായും ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ട് ഫിലിപ്പീന്‍സ്, മലേഷ്യ, ഇന്തോനീഷ്യ, വിയറ്റ്‌നാം രാജ്യങ്ങളുമായും നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കിടെയാണ് ഷി ജിന്‍പിങ്ങിന്റെ പ്രസ്താവനയെന്ന് ശ്രദ്ധേയമാണ്.

ഹാംബര്‍ഗ്: രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സമാധാനപൂര്‍വം പരിഹരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ആഹ്വാനം. ബ്രിക്‌സ് രാജ്യങ്ങളുടെ നേതാക്കള്‍ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെയാണ് ഷി ജിന്‍പിങ്ങിന്റെ ആഹ്വാനം. സിക്കിമിലെ ദോക് ലാ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായും ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ട് ഫിലിപ്പീന്‍സ്, മലേഷ്യ, ഇന്തോനീഷ്യ, വിയറ്റ്‌നാം രാജ്യങ്ങളുമായും നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കിടെയാണ് ഷി ജിന്‍പിങ്ങിന്റെ പ്രസ്താവനയെന്ന് ശ്രദ്ധേയമാണ്.

ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ബ്രിക്‌സില്‍ അംഗങ്ങളായവര്‍. ജി-20 ഉച്ചകോടിക്കിടെ ബ്രിക്‌സ് നേതാക്കള്‍ യോഗം ചേരുമെന്നു നേരത്തെ അറിയിച്ചിരുന്നു. അതിനിടെ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയത് വന്‍ വാര്‍ത്താ പ്രധാന്യം നേടി. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും ഉഭയകക്ഷി ചര്‍ച്ച നടത്തില്ലെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ്, ഇരുവരും കൂടിക്കണ്ടത്. ലോക സാമ്പത്തിക ക്രമത്തില്‍ വലിയ ഇടപെടല്‍ നടത്താന്‍ കഴിയുന്ന പ്രതീക്ഷയില്‍ 2001 ലാണ് ബ്രിക് രൂപീകൃതമായത്.

Post A Comment: