വിദേശ തൊഴിലാളികള്‍ക്ക് സ്വയം സ്‌പോണ്‍സര്‍മാരാവുകയും വിവിധ സ്ഥാപനങ്ങളില്‍ സ്വന്തം താല്‍പ്പര്യത്തിനനുസരിച്ച് ജോലി ചെയ്യാന്‍ അവസരം ഒരുക്കുകയും ചെയ്യുന്ന ഫ്ലെക്സിബിള്‍ വിസ നിലവില്‍ വന്നു
മനാമ: ബഹ്‌റൈനിലെ തൊഴിലാളികള്‍ക്കായി പുതിയ ഫ്‌ളെക്‌സിബിള്‍ വര്‍ക് പെര്‍മിറ്റ് വിസ നിലവില്‍ വന്നു. വിദേശ തൊഴിലാളികള്‍ക്ക് സ്വയം സ്‌പോണ്‍സര്‍മാരാവുകയും വിവിധ സ്ഥാപനങ്ങളില്‍ സ്വന്തം താല്‍പ്പര്യത്തിനനുസരിച്ച് ജോലി ചെയ്യാന്‍ അവസരം ഒരുക്കുകയും ചെയ്യുന്ന സംവിധാനമാണ് ഫ്‌ളെക്‌സിബിള്‍ വര്‍ക് പെര്‍മിറ്റ്.
ഇത് രണ്ട് വര്‍ഷത്തേക്കാണ് അനുവദിക്കുക. പിന്നീട് പുതുക്കാവുന്നതാണ്‌. ഓരോ മാസവും 2000 പേര്‍ക്ക് ഇത് അനുവദിക്കും. തങ്ങള്‍ക്ക് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനാകുമോ എന്ന കാര്യം എല്‍.എം.ആര്‍.എ വെബ്‌സൈറ്റ് വഴി പരിശോധിക്കാവുന്നതുമാണ്. കൂടാതെ സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന് 0097333150150 എന്ന നമ്പറിലേക്ക് മെസേജ് അയച്ചും പരിശോധിക്കാന്‍ കഴിയും. ഇപ്രകാരം മെസേജ് അയക്കുമ്പോള്‍ സി.പി.ആര്‍ നമ്പര്‍ കൂടി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ ഈ വിസയ്ക്കായി അപേക്ഷിക്കുമ്പോള്‍ ആറുമാസത്തെ കാലാവധിയുള്ള സ്വന്തം പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരിക്കുകയും വേണം. ജൂലൈ 23 മുതലാണ് തൊഴിലാളികള്‍ക്ക് അപ്പോയന്റ്‌മെന്റ് അനുവദിച്ചുതുടങ്ങുകയെന്നും ഫ്‌ളെക്‌സിബിള്‍ പെര്‍മിറ്റ് എടുക്കുമ്പോള്‍ 449 ദിനാര്‍ ചെലവ് വരുമെന്നും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഉസാമ അല്‍ അബ്‌സി അറിയിച്ചു.

Post A Comment: