അറവുശാലയില്‍വെച്ച് ഭാര്യയെ കഴുത്തറുത്ത് അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് നജ്മുദ്ദീനെ പോലിസ്പിടികൂടി.അറവുശാലയില്‍വെച്ച് ഭാര്യയെ കഴുത്തറുത്ത്  അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് നജ്മുദ്ദീനെ പോലിസ്പിടികൂടി.

 പരപ്പനങ്ങാടി ചെമ്മാടിനായിലെ പതിനാറുങ്ങലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസമാണ് പരപ്പനങ്ങാടിയില്‍ യുവതിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇറച്ചിക്കച്ചവടക്കാരനായ നിസാമുദ്ദീന്‍ എന്ന ബാബുവിന്‍റെ ഭാര്യ റഹീന (33)യെയാണ് അഞ്ചപ്പുരയിലെ ഇറച്ചിക്കടക്ക് പിന്നില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. 
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.  പുലര്‍ച്ചെ അറവിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത് 
കൊലപാതകത്തിനു ശേഷം നജ്മുദ്ദീന്‍ ഒളിവില്‍ പോവുകയായിരുന്നു. 

Post A Comment: