ദിലീപ് പറഞ്ഞത് സത്യമെന്നു കരുതി സഹോദരനെ പോലെ വിശ്വസിച്ചുപോയെന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്‍റെ ഡ്രൈവറായിരുന്നുവെന്നും മുകേഷ്

ദിലീപിന്‍റെ അറസ്റ്റില്‍  സുഹൃത്തും എം.എല്‍.എയുമായ മുകേഷിന്‍റെ ആദ്യ പ്രതികരണം.

ദിലീപ് പറഞ്ഞത് സത്യമെന്നു കരുതി സഹോദരനെ പോലെ വിശ്വസിച്ചുപോയെന്നും  കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്‍റെ ഡ്രൈവറായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
എന്നാല്‍ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതിന്റെ പേരിലാണ് അയാളെ ഒഴിവാക്കിയത്. അയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോഴും ഷോക്കിലാണ് , കഴിഞ്ഞ യോഗത്തില്‍ മാധ്യമങ്ങളോട് കയര്‍ത്ത് സംസാരിച്ചതിന് ഖേദം പ്രകടിപ്പിക്കുന്നതായും മുകേഷ് വ്യക്തമാക്കി.

Post A Comment: