നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് ‘ലക്ഷ്യ’യില്‍ കൊടുത്തെന്ന് പള്‍സര്‍ സുനിയുടെ മൊഴി


കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയത് മെമ്മറി കാര്‍ഡ് തേടി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുള്ള കാര്‍ഡ് ഇവിടെ കൊടുത്തുവെന്നാണ് പൊലീസിനോട്  പള്‍സര്‍ സുനി മൊഴി നല്‍കിയത്. കൂട്ടുപ്രതി വിജീഷാണ് മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ കൊണ്ടുകൊടുത്തതെന്നാണ് സുനിയുടെ മൊഴി. ഇതില്‍ വ്യക്തത തേടിയായിരുന്നു പൊലീസ് പരിശോധന. അതേസമയം സുനിലിന്റെ മൊഴികളിലെ വൈരുദ്ധ്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കാര്‍ഡ് അഭിഭാഷകനെ ഏല്‍പ്പിച്ചെന്നായിരുന്നു സുനില്‍ നേരത്തെ മൊഴി നല്‍കിയത്. എന്നാല്‍ അന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
വെള്ളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു പൊലീസ് ലക്ഷ്യയില്‍ എത്തിയത്.  പരിശോധന ഉച്ചയ്ക്കു രണ്ടു വരെ നീണ്ടു. യുവനടിയെ തട്ടികൊണ്ടുപോയി അപകീത്തികരമായ ദൃശ്യങ്ങ പകത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു ഓലൈ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫിസി പരിശോധന നടത്തിയത്. അതീവ രഹസ്യമായാണു പൊലീസ് സംഘമെത്തിയത്.
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരി നട ദിലീപിനെ ബ്ലാക്മെയ് ചെയ്തു പണം ചോദിച്ചു ജയിലിനിന്നു പ്രതി സുനി കുമാ എഴുതിയ കത്തി പരാമശിക്കുന്ന കാക്കനാട്ടെ ഷോപ്പിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇതു സംബന്ധിച്ചു സുനി വിശദമായ മൊഴി നകിയിരുന്നു. കുറ്റകൃത്യത്തിനു ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തി രണ്ടിടത്തു സുനി പരാമശിക്കുന്നുണ്ട്. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണു സ്ഥാപനത്തി പരിശോധന നടത്താ തീരുമാനിച്ചത്. നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന് ഒളിവിപോകും മുപാണു പ്രതി കാക്കനാട്ടെ കടയിലെത്തിയതായി മൊഴി നകിയത്. അപ്പോ ദിലീപ് ആലുവയിലാണെന്നു മറുപടി ലഭിച്ചതായും പറഞ്ഞു. കഴിഞ്ഞ ദിവസം ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം ഇതുസംബന്ധിച്ചും ചില കാര്യങ്ങ തിരക്കിയിരുന്നു. പണമിടപാടു സംബന്ധിച്ച രേഖകളും കംപ്യൂട്ടറിലെ വിവരങ്ങളും പരിശോധിച്ചു.


Post A Comment: