ഇന്ന് നടന്ന യോഗത്തില്‍ ടൂറിസം വകുപ്പിന്റെ നിര്‍ദ്ദേശം മന്ത്രിസഭ പരിഗണിക്കുകയായിരുന്നു. നിരുപാധികമായി കോവളം കൊട്ടാരം കൈമാറുന്നതിനെ സിപിഐ എതിര്‍ത്തു. തുടര്‍ന്നാണ് ഉടമസ്ഥാവകാശം നിലനിര്‍ത്തി കൊട്ടാരം കൈമാറാന്‍ തീരുമാനമായത്തിരുവനന്തപുരം:  മന്ത്രിസഭായോഗത്തില്‍ കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനമായി.  കൊട്ടാരവും അനുബന്ധ 64.5 ഏക്കര്‍ സ്ഥലവും രവി പിള്ള ഗ്രൂപ്പിന് കൈമാറാനാണ് തീരുമാനമായാത്. ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടാണ് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്

ഇന്ന് നടന്ന യോഗത്തില്‍ ടൂറിസം വകുപ്പിന്റെ നിര്‍ദ്ദേശം മന്ത്രിസഭ പരിഗണിക്കുകയായിരുന്നു. നിരുപാധികമായി കോവളം കൊട്ടാരം കൈമാറുന്നതിനെ സിപിഐ എതിര്‍ത്തു. തുടര്‍ന്നാണ് ഉടമസ്ഥാവകാശം നിലനിര്‍ത്തി കൊട്ടാരം കൈമാറാന്‍ തീരുമാനമായത്

കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഉടമകളായ രവി പിള്ള ഗ്രൂപ്പിന് കൈമാറണമെന്ന നിര്‍ദ്ദേശം ടൂറിസം വകുപ്പ് ദീര്‍ഘകാലമായി മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വെച്ചിരുന്നു. റവന്യു വകുപ്പിന്റെയും സിപിഐയുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ തീരുമാനം നടക്കാതെപോയത്.

കോവളം കൊട്ടാരം അടക്കമുള്ള ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറലില്‍നിന്ന് നിയമോപദേശം തേടിയിരുന്നു. എന്നാല്‍ സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് സ്യൂട്ട് ഫയല്‍ ചെയ്യാനുള്ള അധികാരവും കൈവശാവകാശവും നിലനിര്‍ത്തിക്കൊണ്ടു വേണം ഭൂമി കൈമാറാന്‍ എന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം നീണ്ടുപോയത്

ഇന്ത്യാ ടൂറിസം വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലായിരുന്ന കോവളം കൊട്ടാരവും ഭൂമിയും 2002-ല്‍ കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനയ്ക്കുവെച്ചപ്പോള്‍ ഗള്‍ഫാര്‍ ഗ്രൂപ്പ് 43.68 കോടി രൂപയ്ക്ക് സ്വന്തമാക്കി. പിന്നീട് ലീലാ ഗ്രൂപ്പും തുടര്‍ന്ന് രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി. ഗ്രൂപ്പും സ്വന്തമാക്കി. 2004-ല്‍ സംസ്ഥാന സര്‍ക്കാര്‍ പൈതൃക സ്മാരകമായ കോവളം കൊട്ടാരവും ഭൂമിയും തിരികെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കൊട്ടാരം ഏറ്റെടുത്തതിനു നിയമ പരിരക്ഷ നല്കാന്‍ 2005-ല്‍ കോവളം കൊട്ടാരം ഏറ്റെടുക്കല്‍ നിയമവും കൊണ്ടുവന്നു. ഇതോടെയാണ് നിയമപോരാട്ടം തുടങ്ങിയത്. 64.5 ഏക്ക-ര്ഭൂമിയും കൊട്ടാരവുമാണ് ഇവിടെയുള്ളത്.

Post A Comment: