പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നത് സംബന്ധിചുള്ള നിലപാട് ഒരാഴ്ച്ചയ്ക്കകം അറിയിക്കാന്‍ സുപ്രിംകോടതി.


ദില്ലി : പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നത് സംബന്ധിചുള്ള നിലപാട് ഒരാഴ്ച്ചയ്ക്കകം അറിയിക്കാന്‍ സുപ്രിംകോടതി. നിയമഭേദഗതിയാണോ ചട്ടഭേദഗതിയാണോ വേണ്ടതെന്ന് അറിയിക്കണം. 
തീരുമാനം അനന്തമായി നീട്ടികൊണ്ടു പോകാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
വിഷയത്തില്‍ തീരുമാനം അറിയിക്കാന്‍ നാലാഴ്ച സമയം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍റെ ആവശ്യം  തള്ളിയ കോടതി  വെള്ളിയാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് ഉത്തരവിട്ടൂ.

Post A Comment: