ജമ്മു കശ്മീര്‍ ട്രാല്‍ ജില്ലയിലെ സതോര മേഖലയില്‍ തീവ്രവാദികളുമായുള്ള സൈനിക ഏറ്റുമുട്ടല്‍ അവസാനിച്ചു


 

ജമ്മു കശ്മീര്‍ ട്രാല്‍ ജില്ലയിലെ സതോര മേഖലയില്‍ തീവ്രവാദികളുമായുള്ള സൈനിക ഏറ്റുമുട്ടല്‍ അവസാനിച്ചു. മേഖലയില്‍ നിന്ന് മൂന്ന് തീവ്രവാദികളുടെ മൃതദേഹം സൈനികര്‍ കണ്ടെടുത്തു. ഇവരുടെ അടുത്തുനിന്നായി മൂന്ന് എ.കെ, യു.ബി.ജി.എല്‍, 18 എ.കെ മാഗസിനുകള്‍ തുടങ്ങിയ കണ്ടെടുത്തു.
കൊല്ലപ്പെട്ടവര്‍ പാക് സ്വദേശിയായ ഹസന്‍ ഭായ്, ട്രാല്‍ സ്വദേശി മുഖ്തിയാര്‍ അഹമ്മദ്, പുല്‍വാമ സ്വദേശി പര്‍വേജ് അഹമ്മദ് എന്നിവരാണെന്നു സ്ഥിരീകരിച്ചു. മൂന്നു പേരും ജയ്‌ഷേ മുഹമ്മദ് തീവ്രവാദീ സംഘാംഗങ്ങളാണ്.
നേരത്തെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളെ സൈന്യം വകവരുത്തിയിരുന്നു

Post A Comment: