കാലവര്‍ഷത്തില്‍ വെള്ളച്ചാട്ടത്തിലെ ഒഴുക്കുശക്തമായതിനെ തുടര്‍ന്ന് ഈഭാഗത്തു പ്രവേശനം അനുവദിച്ചിരുന്നില്ല.
കൊല്ലം: തെന്മല കുഭാവുരുട്ടി വെള്ളച്ചാട്ടത്തിനുസമീപം കയത്തില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളായ രാമചന്ദ്രന്‍ (31), ഇസക്കി മുത്തു (25) എന്നിവരാണ് മരിച്ചത്.
സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചു കയത്തിലിറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാലവര്‍ഷത്തില്‍ വെള്ളച്ചാട്ടത്തിലെ ഒഴുക്കുശക്തമായതിനെ തുടര്‍ന്ന് ഈഭാഗത്തു പ്രവേശനം അനുവദിച്ചിരുന്നില്ല. ആഴമേറിയ കയമുള്ള ഇവിടെ അപകടസാധ്യത വളരെ കൂടുതലാണെങ്കിലും സന്ദര്‍ശകരുടെ തിരക്കിന് യോജിച്ച രീതിയില്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഇല്ലാത്തത് അപകടം ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്കാശുപത്രിയിലേക്കു മാറ്റി

Post A Comment: