ഞായറാഴ്ച വൈകീട്ട് 4 മണിയോടെയാണ് മരത്തംക്കോട് പുതിയമാത്തൂർ ചിറയ്ക്കൽ നരസിംഹ മൂർത്തി ക്ഷേത്രകുളത്തിൽ ഹാരിസ് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയത്.

എരുമപ്പെട്ടി: മരത്തംക്കോട് ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. വെള്ളിത്തിരുത്തി കറംപ്പംവീട്ടിൽ മുഹമ്മദ് മകൻ ഹാരിസ് (19) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 4 മണിയോടെയാണ്  മരത്തംക്കോട് പുതിയമാത്തൂർ ചിറയ്ക്കൽ  നരസിംഹ മൂർത്തി ക്ഷേത്രകുളത്തിൽ ഹാരിസ് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയത്. കൂട്ടുകാർ കുളത്തിന്റെ മധ്യത്തിലേക്ക് നീന്തിയപ്പോൾ നീന്തൽ വശമില്ലാത്ത ഹാരിസ് കരയോട് ചേർന്ന് വെള്ളത്തിൽ കുളിക്കുകയായിരുന്നു. ഇതിനിടയിൽ ആഴത്തിലേക്ക് കാൽ തെന്നി പോവുകയായിരുന്നെന്ന് കരുതുന്നു. സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും താഴ്ന്ന് പോയ ഹാരിസിനെ കണ്ടെത്താൻ കഴിഞ്ഞില്ല.തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും പോലീസും ദീർഘനേരം നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.ചിറമനേങ്ങാട് അണ്ടേൻക്കാട്ട് വീട്ടിൽ മുത്തു വെന്ന്  വിളിക്കുന്ന റഫീക്കാണ് മൃതദേഹം മുങ്ങിയെടുത്തത്. കുന്നംകുളം ഫയർഫോഴ്സ് ലീഡിംഗ് ഫയർമേൻ മാരായ ശ്രീകുമാർ, രതീഷ് ചന്ദ്രൻ, ഫയർമേൻമാരായ മഹേഷ് രവീന്ദ്രൻ, വിഷ്ണുദാസ് എന്നിവർ തിരച്ചലിന് നേതൃത്വം നൽകി. കുന്നംകുളം സി.ഐ.രാജേഷ് കെ.മേനോൻ, എസ്.ഐ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുമതി, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ, വൈസ് പ്രസിഡന്റ് സുഗിജ സുമേഷ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം എരുമപ്പെട്ടി പ്രസിഡൻസി കോളേജിലാണ് ഹരിസ് പ്ലസ് ടൂ പൂർത്തിയാക്കിയത്.

Post A Comment: