പി.കെ.ബിജു.എം.പിസമര്‍പ്പിച്ച ഗവേഷണ പ്രബന്ധത്തിന് എം.ജിയൂണിവേഴ്സിറ്റികഴിഞ്ഞ ദിവസംഅംഗീകാരം നല്‍കി.


 
ആലത്തൂര്‍ പാര്‍ലിമെന്‍റ്മണ്ഡലത്തിന്‍റെ പ്രതിനിധിയായ പി.കെ.ബിജു പോളിമര്‍കെമിസ്ട്രിയില്‍ഡോക്ടറേറ്റ് നേടി. പി.കെ.ബിജു.എം.പിസമര്‍പ്പിച്ച ഗവേഷണ പ്രബന്ധത്തിന് എം.ജിയൂണിവേഴ്സിറ്റികഴിഞ്ഞ ദിവസംഅംഗീകാരം നല്‍കി.


കഴിഞ്ഞ ജൂണ്‍ ഇരുപത്തിയൊന്‍പതിനായിരുന്നുഓപ്പണ്‍ ഡിഫന്‍സ്. വിശ്രമമില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലുംകഠിനാദ്ധ്വാനത്തിലൂടെ നേടിയഡോക്ടറേറ്റ്എം.പി അച്ഛന് സമര്‍പ്പിച്ചു. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ വിദ്യാഭ്യാസം നേടുന്നതില്‍ പുറകോട്ട് പോകരുതെന്ന അച്ഛന്‍റെ ഉപദേശംശിരസ്സാവഹിക്കുകയും, ഉന്നത വിദ്യാഭ്യാസം നേടുകയുംചെയ്തമകന്‍റെഉത്തരവാദിത്വ പൂര്‍ത്തീകരണമായിരുന്നു പോളിമര്‍കെമിസ്ട്രിയില്‍ നേടിയഡോക്ടറേറ്റ്. മാഞ്ഞൂരിലെ എസ്.എന്‍.വി എല്‍പി സ്കൂളിലും, വി.കെ.വി.എം എന്‍.എസ്.എസ് സ്കൂളിലുംആയിരുന്നുഅദ്ദേഹത്തിന്‍റെസ്കൂള്‍വിദ്യാഭ്യാസം.
മാന്നാനം കുരിയാക്കോസ്ഏലിയാസ്കോളേജില്‍ നിന്നും ബിരുദമെടുത്തു. എം.ജിയൂണിവേഴ്സിറ്റിസ്കൂള്‍ഓഫ്കെമിക്കല്‍ സയന്‍സില്‍ നിന്നുംബിരുദാനന്തര ബിരുദവുംവിജയകരമായി പൂര്‍ത്തിയാക്കി.പോളിമര്‍കെമിസ്ട്രിയില്‍ഗവേഷണത്തിന് 1998 ലാണ്രജിസ്റ്റര്‍ചെയ്തത്. പ്രൊഫ.ഗോപിനാഥന്‍ നായര്‍ഗവേഷണത്തിന് ഗൈഡാകുകയുംചെയ്തു. സ്വാഭാവികറബറും പോളിവിനൈല്‍ ക്ലോറൈഡുംചേര്‍ന്നുളളസംയുക്തത്തിന്‍റെ സാധ്യതകളായിരുന്നുഗവേഷണവിഷയം. പകല്‍ മുഴുവന്‍ സംഘടന പ്രവര്‍ത്തനങ്ങളില്‍മുഴുകിയതിനു ശേഷം രാത്രിയില്‍തുടങ്ങി പുലര്‍ച്ചെ വരെ നീണ്ടതായിരുന്നുലാബിലെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍. ഇതിനിടെഎസ്എഫ്ഐയുടെസംസ്ഥാന പ്രസിഡണ്ടും, അഖിലേന്ത്യ പ്രസിഡണ്ടുമായിതെരഞ്ഞെടുക്കപ്പെടുകയും, മികച്ച രീതിയില്‍ പ്രവര്‍ത്തനം കാഴ്ച്ച വെക്കുകയുംചെയ്തു. ഇതിനിടെജേണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.  ആലത്തൂര്‍ പാര്‍ലിമെന്‍റ്മണ്ഡലത്തിലെ ജനപ്രതിനിധിയായും, സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗമായും തെരഞ്ഞെടുത്തതിനു ശേഷംമണ്ഡലവികസനത്തിലും, സംഘടനാ ചുമതലയിലും  മുഴുവന്‍ ശ്രദ്ധയും നല്‍കേണ്ടിവന്നു. ചെറുപ്പം മുതല്‍ക്കേ ദുരിതങ്ങളോടും, പട്ടിണിയോടും ഇടതടവില്ലാതെ പടവെട്ടിയ പി.കെ.ബിജുഈ തിരക്കുകള്‍ക്കിടയിലുംഇഷ്ടവിഷയമായ പോളിമര്‍കെമിസ്ട്രിയില്‍ഡോക്ടറേറ്റെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സമയംകണ്ടെത്തുകയായിരുന്നു. മികച്ച സൗകര്യങ്ങള്‍ലഭ്യമായിട്ടുംചെറിയകാരണങ്ങള്‍ നിരത്തിവിദ്യാഭ്യാസംഇടക്കുവെച്ചുഅവസാനിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍എം.പിയെകണ്ടുപഠിക്കണമെന്നാണ് പൊതുസമൂഹത്തിന്‍റെ പക്ഷം. ഡോക്ടറേറ്റ് നേടിയതിന്‍റെതിളക്കത്തില്‍ നില്‍ക്കുമ്പോഴും ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ സഹായിച്ച സുമനസ്സുകളെഎം.പിഇപ്പോഴും ഓര്‍മ്മിക്കുന്നുണ്ട്.കഠിനാദ്ധ്വാനം  ജീവിത മന്ത്രമാക്കിയമാതാപിതാക്കള്‍, അച്ഛന്‍റെസുഹൃത്ത്മോഹനന്‍ നായര്‍, സ്കറിയതോമസ്, ഗവേഷണത്തിന് ഗൈഡായിരുന്ന പ്രൊഫ.ഗോപിനാഥന്‍ നായര്‍എപ്പോഴുംഓര്‍ക്കുന്നവരില്‍ചിലര്‍ മാത്രമാണിതെന്നുംഎം.പി പറഞ്ഞുവെക്കുന്നു. വിദ്യാഭ്യാസത്തിന്‍റെമൂല്യംശരിയായി മനസ്സിലാക്കുകയും, പ്രസ്തുതമേഖലയില്‍വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുംചെയ്യുന്ന എം.പി ആലത്തൂര്‍ പാര്‍ലിമെന്‍റ്മണ്ഡലത്തിലെപൊതുവിദ്യാഭ്യാസസ്ഥാപനങ്ങള്‍ മികവിന്‍റെകേന്ദ്രങ്ങളാക്കാന്‍ ഇന്‍സ്പെയര്‍അറ്റ്സ്കൂള്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. പദ്ധതിക്കായി പ്രാദേശികവികസന ഫണ്ടില്‍ നിന്നും 421.15ലക്ഷംരൂപയാണ് പി.കെ.ബിജു.എം.പി അനുവദിച്ചത്. മണ്ഡലത്തിലെ 89 സ്കൂളുകളില്‍ഐടിവികസനവും, അടിസ്ഥാന സൗകര്യവികസനവുംഇതുവരെഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂള്‍-കോളേജ് പഠന കാലങ്ങളില്‍ഉണ്ടായ ഭുരനുഭവങ്ങള്‍ ഇനിയൊരാള്‍ക്കുംഉണ്ടാകരുതെന്നുംഅദ്ദേഹത്തിന് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണങ്ങളില്‍ ഇത്തരംവിഷയങ്ങള്‍ലോകസഭയില്‍അവതരിപ്പിക്കുകയും, സാധാരണക്കാരന് ഗുണകരമായരീതിയില്‍ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയുംചെയ്തിരുന്നു. വിദ്യാഭ്യാസഅവകാശ നിയമത്തിന്‍റെ നിര്‍മ്മാണവേളയില്‍ ലോകസഭയില്‍അദ്ദേഹം നടത്തിയ പ്രസംഗം പാര്‍ലിമെന്‍റ് നടപടികള്‍ഗവേഷണവിഷയമാക്കുന്ന വിദ്യാര്‍ത്ഥികളും, വിദ്യാഭ്യാസവിചക്ഷണരുംഇന്നുംഅദ്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ഡല്‍ഹിആസ്ഥാനമായുളള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയില്‍ ശാസ്ത്രജ്ഞയും, ചിറിയന്‍കീഴ് സ്വദേശിയുമായവിജിവിജയനാണ് ഭാര്യ. മകന്‍ ബോബി.Post A Comment: