20 തോളം വിദ്യാര്‍ത്ഥികളടക്കം 75 തോളം പേര്‍ക്ക് പരുക്കേറ്റു.


കണ്ണൂര്‍: പഴയങ്ങാടി ബസ് സ്റ്റാന്‍ഡിന് സമീപം ബസുകള്‍ കൂട്ടിയിടിച്ച് 20 തോളം വിദ്യാര്‍ത്ഥികളടക്കം 75 തോളം പേര്‍ക്ക് 
പരുക്കേറ്റു. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. തളിപറമ്പില്‍ 
നിന്ന് പുതിയങ്ങാടിയിലേക്ക് പോവുകയായിരുന്ന KL-59-9953 നമ്പര്‍ 
സ്വകാര്യ ബസും പഴയങ്ങാടിയില്‍ നിന്ന് മുട്ടത്തേക്ക് പോകുന്ന KL-
13-R-729 നമ്പര്‍ ബസും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പഴയങ്ങാടി 
താലൂക്ക് ആശുപത്രി, തളിപറമ്പലൂര്‍ദ് ആശുപത്രി, പരിയാരം 
മെഡിക്കല്‍ കോളജിലും, കൊട്ടില തളിപറമ്പലൂര്‍ദ് ആശുപത്രയിലും
 പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളും കൂലി തൊഴിലാളികളടക്കം 
നിറയെ യാത്രക്കാരുമായി വരുന്ന ബസുകളാണ് അപകടത്തില്‍ 
പെട്ടത.്‌നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തികരിച്ച് വരുന്ന കെ എസ് ടി
 പി റോഡിലാണ് അടിക്കടി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത്
 നാല്‌വരി പാതയുണ്ടെങ്കിലും രണ്ട്‌വരി പാത റോഡിന് ഇരുവശത്തായുള്ള അനധികൃത പാര്‍ക്കിംഗ് ഏറെ ഗതാഗത 
കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. അനധികൃത പാര്‍ക്കിംഗിനെതിരെ 
ശക്തമായ നടപടി പൊലീസ് സ്വികരിച്ചിരുന്നുവെങ്കില്‍ ഇത്തരം
 അപകടം ഒഴിവാക്കാന്‍ സാധിക്കുമെന്ന് സമീപവാസികള്‍ 
പറയുന്നുPost A Comment: