ന്നിത്തടത്ത് ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്. അക്കിക്കാവ് കരിക്കാട് സ്വദേശി ഹസനാണ് പരിക്ക് പറ്റിയത്

എരുമപ്പെട്ടി: പന്നിത്തടത്ത് ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്. അക്കിക്കാവ് കരിക്കാട് സ്വദേശി ഹസനാണ് പരിക്ക് പറ്റിയത്. രാത്രി എട്ട് മണിയോടെ പന്നിത്തടം  പെട്രൊൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. കുന്നംകുളത്ത് നിന്ന് വന്നിരുന്ന സ്വകാര്യ ബസിൽ നിയന്ത്രണം വിട്ട  ഓട്ടോ ടാക്സി ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.നേർക്കുനേരെയുള്ള ഇടിയെ തുടർന്ന് ഓട്ടോ ടാക്സി പൂർണ്ണമായും തകർന്നു. ഇതിനുള്ളിൽ കുരുങ്ങിയ ഹസനെ നാട്ടുകാർ വാഹനം വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ആദ്യം കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹസനെ പിന്നീട് തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി. കുന്നംകുളം - വടക്കാഞ്ചേരി റൂട്ടിലോടുന്ന ഫിദമോളെന്ന് പേരുള്ള ബസാണ് അപകടത്തിൽ പെട്ടത്.

Post A Comment: