ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്


ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷ എം.പിമാര്‍ ബഹളം വെക്കുകയാണ്.
നെയ്യാറ്റിന്‍കര, പാലക്കാട് എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ ബി.ജെ.പി നേതാക്കള്‍ വന്‍ തുക കോഴവാങ്ങിയെന്ന് അന്വേഷണ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് സഭയില്‍ പ്രതിപക്ഷ എം.പിമാര്‍ ബഹളം വെക്കുന്നത്.
എം.ബി രാജേഷ് എം.പിയാണ് നോട്ടീസ് നല്‍കിയത്. ദേശീയ തലത്തില്‍ നടന്ന അഴിമതിയാണെന്നും ഇതിന് തെളിവുണ്ടെന്നും അടിയന്തര പ്രമേയ നോട്ടീസില്‍ പറയുന്നു.

Post A Comment: