ക്ഷേത്രത്തില്‍ പതക്കം മോഷ്ടിച്ചവരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് ഭക്തര്‍ പാല്‍പ്പായസം പിടിച്ചെടുത്തത്. പിടിച്ചെടുത്ത പാല്‍പ്പായസം പിന്നീട് ഭക്തര്‍ സൗജന്യമായി വിതരണം ചെയ്തു.

ക്ഷേത്രത്തിലെ തിരുവാഭരണത്തില്‍ സൂക്ഷിച്ചിരുന്ന നവരത്നങ്ങള്‍ പതിച്ച പതക്കമാണ് കാണാതായിരുന്നത്. ഇത് പിന്നീട് ക്ഷേത്രത്തിലെ തന്നെ ഭണ്ഡാരപെട്ടിയില്‍ കണ്ടെത്തിയിരുന്നു.

ഏപ്രില്‍ 19നാണ് ക്ഷേത്രത്തില്‍നിന്ന് തിരുവാഭരണത്തിലെ നവരത്നങ്ങള്‍ പതിച്ച പതക്കം നഷ്ടപ്പെട്ടത്. വിഷുദിനത്തിലാണ് ഇതിന്റെ ചുമതലക്കാരനായ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ വിഷുവിന് തിരുവാഭരണം ചാര്‍ത്താനായി നവരത്നങ്ങള്‍ പതിച്ച മുഖം, മാറ്, മാല എന്നിവ ക്ഷേത്രം മേല്‍ശാന്തിയെ ഏല്‍പ്പിച്ചത്.

ചടങ്ങിനുശേഷം ഇവ തിരികെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെ ഏല്‍പ്പിച്ചില്ലെന്നാണ് പറയുന്നത്. ഇതിനു പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

88 ഗ്രാം തൂക്കമുള്ള പതക്കങ്ങള്‍ക്കായി നിരന്തര അന്വേഷണത്തിലായിരുന്നു പൊലീസ്. അന്വേഷണം ഏതാണ്ട് ക്ഷേത്രത്തിലെ മേല്‍ശാന്തിമാരിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് പതക്കം കണ്ടെത്തിയത്. സംശയങ്ങള്‍ തീര്‍പ്പാക്കാത്തതില്‍ ദുരൂഹത ഉണ്ടെന്നുള്ള ആരോപണം മുന്‍നിര്‍ത്തിയാണ് പായസം ഭക്തര്‍ പിടിച്ചെടുത്തത്.

Post A Comment: