ബൈക്കിലെത്തിയ യുവാക്കളാണ് ബോംബെറിഞ്ഞത്. ക്വട്ടേഷന്‍ ഗുണ്ടാ സംഘങ്ങളില്‍ ഉള്‍പ്പെട്ടവരാണ് പിന്നിലെന്ന് സൂചന

തൃശൂര്‍: തൃശൂര്‍ പറപ്പൂക്കര തൊട്ടിപ്പാളില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം നടുറോഡില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബോംബ് പൊട്ടിത്തെറിച്ച് റോഡിന് കേടുപാട് സംഭവിച്ചു. വൈകിട്ട് 5.15നായിരുന്നു സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് സംഭവമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ബൈക്കിലെത്തിയ യുവാക്കളാണ് ബോംബെറിഞ്ഞത്. ക്വട്ടേഷന്‍ ഗുണ്ടാ സംഘങ്ങളില്‍ ഉള്‍പ്പെട്ടവരാണ് പിന്നിലെന്ന് സൂചന. സ്‌ഫോടനം നടന്ന ഭാഗത്ത് ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല. ഇവിടെ എണ്ണപാട രൂപപ്പെട്ടിട്ടുണ്ട്. സ്ഫോടക വസ്തു ഏതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി. ബൈക്കിനെ കുറിച്ച് സൂചന ലഭിക്കാന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്. സ്ഫോടക വസ്തുവിനെ കുറിച്ച് വിവരം ലഭിക്കാന്‍ ഫോറന്‍സിക് വിധഗ്ദരും പരിശോധന നടത്തും.

Post A Comment: