അമിത വേഗത്തിലോടിയ ബസ്സ് ഡ്രൈവര്‍ മജിസ്ട്രേറ്റിന് മുന്നില്‍ കുടുങ്ങി

കുന്നംകുളം: അമിത വേഗത്തിലോടിയ ബസ്സ് ഡ്രൈവര്‍ മജിസ്ട്രേറ്റിന് മുന്നില്‍ കുടുങ്ങി. ബസ്സ് യാത്രക്കാരിയായ വനിതാ മജിസ്ട്രേറ്റ് വേഗത കുറക്കാന്‍ ആവശ്യപെട്ടെങ്കിലും ഇതിനെ പരിഹസിച്ച സ്വകാര്യ ബസ്സ് ഡ്രൈവര്‍ പൊലീസ് പിടിയിലായി.
ബുധനാഴ്ച്ച വൈകീട്ടായിരുന്നു നാടകീയ സംഭവം.
കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് സരിത രവീന്ദ്രന്‍ ഔദ്ധ്യോഗിക ആവശ്യങ്ങള്‍ക്കായി തൃശൂര്‍ സിവല്‍ സ്റ്റേഷനില്‍ പോയി തിരികെ വരുമ്പോഴാണ് തൃശൂര്‍ കുറ്റിപുറം റൂട്ടിലോടുന്ന ദുര്‍ഗ്ഗ എന്ന സ്വകാര്യ ബസ്സില്‍ കയറിയത. ബസ്സ് അമിതവേഗത്തില്‍ ഓടുന്നത് കണ്ട് മജിസട്രേറ്റ് ഡ്രൈവറുടെ സമീപമെത്തി ചേട്ടാ വേഗതകുറച്ച് പോകണമെന്നും, യാത്രക്കാര്‍ പേടിച്ചിരിക്കുകയാണെന്നും പറഞ്ഞു. എന്നാല്‍ ഈ ബസ്സ് ഈ വേഗത്തിലേ പോകൂ എന്നും പേടിയുണ്ടെങ്കില്‍ ഇവിടെ ഇറങ്ങിക്കോളൂ എന്നുമായിരുന്നു ഡ്രൈവറുടെ മറുപടി.
ഇത് കേട്ട് തിരിച്ച് സീറ്റില്‍ വന്നിരുന്ന മജിസ്ട്രേറ്റ് കുന്നംകുളം പൊലീസിനെ ഫോണില്‍ വിവരമറിയിച്ചു. സ്റ്റാന്‍റിലെത്തിയ ബസ്സില്‍ നിന്നും ഡ്രൈെവറെ സ്വീകരിക്കാന്‍ പൊലീസ് കാത്തു നിന്നു.
എന്നാല്‍ ബസ്സിന്‍റെ ട്രിപ്പ് മുടക്കി യാത്രക്കാരെ ബുദ്ധിമുട്ടികരുതെന്ന മജിസ്ട്രേറ്റിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ഡ്രൈവര്‍ക്കെതിരെ കെസെടുക്കുകുയം ഫൈന്‍ ഈടാക്കുകയും ചെയ്തു.
കുന്നംകുളം തൃശൂര്‍ റോഡില്‍ ബസ്സുകളുടെ അമിത വേഗത നിരന്തരം പരാതിയുള്ളതാണ്. ദുര്‍ഗ്ഗ എന്നപേരില്‍ കുറ്റിപ്പുറം തൃശൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ദുര്‍ഗ്ഗ ബസ്സിന്‍റെ വേഗതയും. ജീവനക്കാരുടെ പെരുമാറ്റവും സംമ്പന്ധിച്ച് നിരവധി പരാതി ലഭിക്കുന്നുണ്ടെങ്കിലും പൊലീസ് ഉദ്ധ്യോഗസ്ഥരുമായുള്ള ബസ്സ് ഉടമകളുടെ അടുപ്പം മൂലം ഇത്തരം പരാതികളില്‍ കേസെടുക്കാറില്ല.
ബുധനാഴ്ച്ച നടന്ന സംഭവത്തില്‍ പരാതിക്കാരി മജിസ്ട്രേറ്റാണെന്നതാണ് പിഴയടപ്പിക്കാനെങ്കിലും പൊലീസ് തയ്യാറായത്.

Post A Comment: