കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് അഴിമതി ആയിരം കോടിയുടേതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് അഴിമതി ആയിരം കോടിയുടേതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്രഭരണം ബി.ജെ.പി ആയതിനാല്‍ കേന്ദ്ര അന്വേഷണത്തില്‍ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രം അനുമതി നല്‍കിയത് 70 കോളേജുകള്‍ക്കാണ്. ഒരു കോളേജ്ന് 13.5 കോടി രൂപയുടെ കോഴ ഇടപാട് നടന്നിട്ടുണ്ട്. ലോധ കമ്മിറ്റിയുടേയും സുപ്രിംകോടതിയുടെ അഞ്ചംഗ സമിതിയേയും മറികടന്നാണ് മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കിയത്. ലോധ കമ്മിറ്റിയുടെ കാലാവധി തീരുന്നതുവരെ അനുമതി നല്‍കാന്‍ കാത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ നടക്കുന്ന അഴിമതിയുടെ ചെറിയ ഭാഗം മാത്രമാണ് കേരളത്തില്‍ നിന്നും പുറത്ത് വന്നതെന്നും .കേന്ദ്ര ആരോഗ്യമന്ത്രിക്കും ബിജെപിയുടെ ദേശീയ നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്ത് ഒരു സീറ്റ് ബി.ജെ.പിക്ക് ലഭിക്കുമ്പോള്‍ ഇത്രയും വലിയൊരു കോഴ നടത്തുകയാണെങ്കില്‍ കൂടുതല്‍ സീറ്റ് കിട്ടിയാല്‍ കേരളം തീറെഴുതിക്കൊടുക്കാന്‍ ബി.ജെ.പി മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Post A Comment: