ഈ പിടിവാശിക്ക് പിന്നിലെന്നും ഇതിന് മുന്നിൽ വഴങ്ങാൻ സർക്കാരിന് കഴിയില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.


ആലപ്പുഴ: കോഴിവില ഏകീകരിക്കാൻ വ്യാപാരികളും ധനമന്ത്രിയും നടത്തിയ ചർച്ച പരാജയം. ഒരു കിലോ കോഴിക്ക് 87 രൂപ മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്നായിരുന്നു ധനമന്ത്രിയുടെ നിർദ്ദേശം. എന്നാൽ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്നും 100 രൂപയിൽ കുറച്ച് കച്ചവടം നടത്തുന്നത് തങ്ങൾക്ക് ഭീമമായ നഷ്ടം വരുത്തുമെന്നും പൗൾട്രി ഫെഡറേഷൻ വക്താക്കൾ ധനമന്ത്രിയെ ധരിപ്പിച്ചെങ്കിലും, ധനമന്ത്രി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതോടെ നാളെ മുതൽ കടകൾ അടച്ച് സമരം തുടങ്ങാൻ പൗൾട്രി ഫെഡറേഷൻ വക്താക്കൾ തീരുമാനിച്ചു. അനിശ്ചിത കാലത്തേക്ക് കടകൾ അടച്ചിടുമെന്ന് സംഘടന പ്രതിനിധികൾ പറഞ്ഞു. ഒരാഴ്ചത്തേക്ക് എങ്കിലും 87 രൂപ ഈടാക്കണം എന്ന് തോമസ് ഐസക്ക് പറഞ്ഞെങ്കിലും  സംഘടന പ്രതിനിധികൾ വഴങ്ങിയിരുന്നില്ല. വിലപേശലിന് സർക്കാരിന് താത്പര്യം ഇല്ലെന്ന് ധനമന്ത്രിയും പറഞ്ഞു. 14 ശതമാനം നികുതി കുറച്ചപ്പോൾ വ്യാപാരികൾ 40 ശതമാനം വില വർധിപ്പിക്കുകയാണ് ചെയ്തത് എന്നും ധനമന്ത്രി പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്ന് കോഴികളെ എത്തിക്കുന്ന കുത്തക കമ്പനികളാണ് ഈ പിടിവാശിക്ക് പിന്നിലെന്നും ഇതിന് മുന്നിൽ വഴങ്ങാൻ സർക്കാരിന് കഴിയില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

Post A Comment: